ക്ഷേത്രനടത്തിപ്പിനെ ചൊല്ലിയുള്ള തര്‍ക്കം സംഘട്ടത്തില്‍ കലാശിച്ചു; നാലുപേര്‍ ആസ്പത്രിയില്‍

ബ്രഹ്‌മവര്‍: ക്ഷേത്രനടത്തിപ്പിനെ ചൊല്ലിയുള്ള തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. അക്രമത്തില്‍ പൂജാരിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ബാര്‍ക്കൂര്‍ ഹൊസാലയിലെ മഞ്ജപ്പ പൂജാരി (63), രമേഷ് അമിന്‍, പ്രസാദ് ആചാര്യ, പ്രവീണ്‍ ആചാര്യ എന്നിവര്‍ക്കും എതിര്‍വിഭാഗത്തില്‍പെട്ട ശങ്കര്‍ ശാന്തിക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ മഞ്ജപ്പയുടെ വസതിക്ക് എതിര്‍വശത്തുള്ള കച്ചൂര്‍ കാളികാംബ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തില്‍ കലാശിച്ചത്. ശങ്കര്‍ ശാന്തിയുടെ നേതൃത്വത്തിലുള്ള സംഘം തന്നെയും രമേഷ്, പ്രസാദ്, പ്രവീണ്‍ എന്നിവരെയും ഇരുമ്പുവടി അടക്കമുള്ള മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് മഞ്ജപ്പ പരാതിപ്പെട്ടു. സംഘര്‍ഷത്തിനിടെ […]

ബ്രഹ്‌മവര്‍: ക്ഷേത്രനടത്തിപ്പിനെ ചൊല്ലിയുള്ള തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. അക്രമത്തില്‍ പൂജാരിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. ബാര്‍ക്കൂര്‍ ഹൊസാലയിലെ മഞ്ജപ്പ പൂജാരി (63), രമേഷ് അമിന്‍, പ്രസാദ് ആചാര്യ, പ്രവീണ്‍ ആചാര്യ എന്നിവര്‍ക്കും എതിര്‍വിഭാഗത്തില്‍പെട്ട ശങ്കര്‍ ശാന്തിക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ മഞ്ജപ്പയുടെ വസതിക്ക് എതിര്‍വശത്തുള്ള കച്ചൂര്‍ കാളികാംബ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തില്‍ കലാശിച്ചത്. ശങ്കര്‍ ശാന്തിയുടെ നേതൃത്വത്തിലുള്ള സംഘം തന്നെയും രമേഷ്, പ്രസാദ്, പ്രവീണ്‍ എന്നിവരെയും ഇരുമ്പുവടി അടക്കമുള്ള മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നുവെന്ന് മഞ്ജപ്പ പരാതിപ്പെട്ടു. സംഘര്‍ഷത്തിനിടെ ക്ഷേത്ര ഹാളിലെജനല്‍ ഗ്ലാസും തകര്‍ന്നു. ഇതിനിടെ ശങ്കര്‍ ശാന്തിക്കും അക്രമത്തില്‍ പരിക്കേറ്റു. ക്ഷേത്രത്തിന്റെ അധീനതയിലുള്ള റോഡിനെയും ഭൂമിയെയും ചൊല്ലിയുള്ള പ്രശ്നത്തിന്റെ തുടര്‍ച്ചയായാണ് അക്രമം നടന്നത്. പരിക്കേറ്റവര്‍ ബ്രഹ്‌മവാറിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

Related Articles
Next Story
Share it