കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ മെട്ടമ്മലിലെ പ്രീജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. സൗത്ത് തൃക്കരിപ്പൂര്‍ പൊറപ്പാട്ടെ ദാറുല്‍ മുബാറക്കില്‍ എം.ടി.പി. മുഹമ്മദ് സഫ്വാന്‍ (24) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെയും ചന്തേര ഇന്‍സ്പെക്ടര്‍ പി. നാരായണന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സഫ് വാനെ അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂന്നു പ്രതികളെ കൂടി തിരിച്ചറിഞ്ഞതായും ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.