അബ്ദുല്‍റഹ്‌മാന്‍ ഔഫ് വധം: ആയുധം കണ്ടെത്തി

കാഞ്ഞങ്ങാട്: പഴയ കടപ്പുറത്തെ അബ്ദുല്‍റഹ്‌മാന്‍ ഔഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആയുധം കണ്ടെത്തി. കൊലയ്ക്കുപയോഗിച്ച കത്തിയാണ് കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഇര്‍ഷാദിനെയും കൊണ്ട് ക്രൈംബ്രാഞ്ച് സംഘം നടത്തിയ തിരച്ചിലിലാണ് കൊല നടന്ന മുണ്ടത്തോടിനടുത്ത ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കത്തി കണ്ടെത്തിയത്. ഇര്‍ഷാദ് ഉപേക്ഷിച്ചതായി പറഞ്ഞ സ്ഥലത്തു നിന്നല്ല ആയുധം കിട്ടിയത്. അല്പമകലെയാണ് കണ്ടെത്തിയത്. മുണ്ടത്തോട് റോഡിന്റെ കിഴക്കുവശത്തുള്ള പറമ്പില്‍ നിന്നാണ് കത്തി കണ്ടെടുത്തത്. കൊല നടന്ന സ്ഥലത്തു നിന്ന് 50 മീറ്റര്‍ ദൂരം വരും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി […]

കാഞ്ഞങ്ങാട്: പഴയ കടപ്പുറത്തെ അബ്ദുല്‍റഹ്‌മാന്‍ ഔഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആയുധം കണ്ടെത്തി. കൊലയ്ക്കുപയോഗിച്ച കത്തിയാണ് കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഇര്‍ഷാദിനെയും കൊണ്ട് ക്രൈംബ്രാഞ്ച് സംഘം നടത്തിയ തിരച്ചിലിലാണ് കൊല നടന്ന മുണ്ടത്തോടിനടുത്ത ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കത്തി കണ്ടെത്തിയത്. ഇര്‍ഷാദ് ഉപേക്ഷിച്ചതായി പറഞ്ഞ സ്ഥലത്തു നിന്നല്ല ആയുധം കിട്ടിയത്. അല്പമകലെയാണ് കണ്ടെത്തിയത്. മുണ്ടത്തോട് റോഡിന്റെ കിഴക്കുവശത്തുള്ള പറമ്പില്‍ നിന്നാണ് കത്തി കണ്ടെടുത്തത്. കൊല നടന്ന സ്ഥലത്തു നിന്ന് 50 മീറ്റര്‍ ദൂരം വരും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനായി പ്രതിയെ സ്ഥലത്തെത്തിച്ചത്. വെള്ളിയാഴ്ച നാല് മണിയോടെ സ്ഥലത്തെത്തിയ ക്രൈംബ്രാഞ്ച് സംഘം രണ്ട് മണിക്കൂറിലേറെ നേരം നടത്തിയ തിരച്ചിലിനുശേഷമാണ് ആയുധം കണ്ടെടുത്തത്

Related Articles
Next Story
Share it