മഞ്ചേശ്വരത്തെ മരംവ്യാപാരിയുടെ കൊല: ഒളിവില്‍ കഴിഞ്ഞ മൂന്നാം പ്രതിയെ പൊലീസ് കുടുക്കിയത് തന്ത്രപരമായി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മരം വ്യാപാരിയെ ഭാര്യയുടെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നരവര്‍ഷത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാംപ്രതി കര്‍ണാടക മുടിപ്പുസ്വദേശിയും തലപ്പാടി ബീരിയില്‍ താമസക്കാരനുമായ നാസറി(33)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. നാലാം പ്രതിയെ അന്വേഷിച്ചുവരികയാണ്. നാസറിനെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്. 2020 ജനുവരി 19നാണ് തലപ്പാടി സ്വദേശിയും കിദമ്പാടിയില്‍ താമസക്കാരനുമായ മരം വ്യാപാരി ഇസ്മായിലിനെ […]

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മരം വ്യാപാരിയെ ഭാര്യയുടെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നരവര്‍ഷത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാംപ്രതി കര്‍ണാടക മുടിപ്പുസ്വദേശിയും തലപ്പാടി ബീരിയില്‍ താമസക്കാരനുമായ നാസറി(33)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. നാലാം പ്രതിയെ അന്വേഷിച്ചുവരികയാണ്. നാസറിനെ തന്ത്രപരമായാണ് പൊലീസ് പിടികൂടിയത്.
2020 ജനുവരി 19നാണ് തലപ്പാടി സ്വദേശിയും കിദമ്പാടിയില്‍ താമസക്കാരനുമായ മരം വ്യാപാരി ഇസ്മായിലിനെ കൊലപ്പെടുത്തിയത്. ഭാര്യ ആയിഷയുടെ സഹായത്തോടെ മൂന്ന് പ്രതികള്‍ ചേര്‍ന്ന് വീട്ടില്‍ വെച്ച് കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആയിഷയുടെ കാമുകന്‍ മുഹമ്മദ് ഹനീഫയുമായുള്ള അവിഹിത ബന്ധം പുറത്തായതോടെ ഇസ്മായില്‍ ഹനീഫയെ വീട്ടില്‍ വരുന്നത് എതിര്‍ക്കുകയും ഇതേ ചൊല്ലി അടികൂടുകയും ചെയ്തിരുന്നു. പുലര്‍ച്ചെ 12 മണിയോടെ ഇസ്മായില്‍ വീട്ടില്‍ ഉറങ്ങിയ നേരത്ത് എത്തിയ സംഘത്തിന് ആയിഷ വാതില്‍ തുറന്നുകൊടുക്കുകയും പിന്നീട് കൊല നടത്തുകയും ചെയ്തുവെന്നാണ് കേസ്. ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ആയിഷ ആദ്യം ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. മൃദേഹം കുളിപ്പിക്കുന്നതിനിടെ കഴുത്തില്‍ മുറുകിയ പാടുകള്‍ കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയം ജനിപ്പിച്ചത്. പിന്നീട് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയും കൊലയാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ഇതേ തുടര്‍ന്ന് കൊലക്കുറ്റം ചുമത്തി ആയിഷയേയും ഹനീഫയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles
Next Story
Share it