അംഗപരിമിതന്റെ കൊല; ഭാര്യയെ ചോദ്യം ചെയ്തു

മഞ്ചേശ്വരം: കുഞ്ചത്തൂരിലെ അംഗപരിമിതനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നീളുന്നത് ബന്ധുവിലേക്ക്. കര്‍ണാടക രാമപ്പൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ ഹനുമന്ത(35)യെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ചത്തൂര്‍ പദവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഹനുമന്തയുടെ ഭാര്യ ഭാഗ്യയെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. കര്‍ണാടക സ്വദേശിയും ജെ.സി.ബി ഡ്രൈവറുമായ ബന്ധുവിനെയും ഈ ബന്ധുവിന്റെ സുഹൃത്തുക്കളായ മറ്റു രണ്ടു ജെ.സി.ബി ഡ്രൈവര്‍മാരേയുമാണ് പൊലീസ് അന്വേഷിച്ചുവരുന്നത്. ഇവര്‍ മൂന്നുപേരും സ്ഥിരമായി ഹനുമന്തയുടെ വീട്ടില്‍ എത്താറുണ്ടെന്ന് പരിസരവാസികളില്‍ […]

മഞ്ചേശ്വരം: കുഞ്ചത്തൂരിലെ അംഗപരിമിതനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നീളുന്നത് ബന്ധുവിലേക്ക്. കര്‍ണാടക രാമപ്പൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ ഹനുമന്ത(35)യെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ചത്തൂര്‍ പദവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഹനുമന്തയുടെ ഭാര്യ ഭാഗ്യയെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. കര്‍ണാടക സ്വദേശിയും ജെ.സി.ബി ഡ്രൈവറുമായ ബന്ധുവിനെയും ഈ ബന്ധുവിന്റെ സുഹൃത്തുക്കളായ മറ്റു രണ്ടു ജെ.സി.ബി ഡ്രൈവര്‍മാരേയുമാണ് പൊലീസ് അന്വേഷിച്ചുവരുന്നത്. ഇവര്‍ മൂന്നുപേരും സ്ഥിരമായി ഹനുമന്തയുടെ വീട്ടില്‍ എത്താറുണ്ടെന്ന് പരിസരവാസികളില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൊലയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഒരു സ്ത്രീയടക്കം നാലുപേരാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച സൂചന. അമ്പതിലേറെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കൊല നടന്നത് പുലര്‍ച്ചെയായതിനാല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞില്ലെന്നാണറിയുന്നത്. ഇത് പൊലീസിനെ കുഴക്കുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബായാര്‍ പദവില്‍ സ്‌കൂട്ടറും മൃതദേഹവും കൊണ്ടിട്ട് അപകടമരണമെന്ന് വരുത്തി തീര്‍ക്കാനായിരുന്നു സംഘത്തിന്റെ ശ്രമം. സംഭവത്തില്‍ ഊര്‍ജിതമായി അന്വേഷണം നടന്നുവരുന്നു.

Related Articles
Next Story
Share it