കുഞ്ചത്തൂരിലെ അംഗപരിമിതന്റെ കൊല: അന്വേഷണം കര്‍ണാടകയിലേക്ക്

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ അംഗപരിമിതനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായില്ല. അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചു. കര്‍ണാടക രാമപൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ ഹനുമന്ത(35)യെയാണ് 5 ന് പുലര്‍ച്ചെ കുഞ്ചത്തൂര്‍ പദവില്‍ റോഡരികില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് മരിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിയാരത്ത് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമെന്ന് വ്യക്തമാവുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ഭാര്യ ഭാഗ്യയെ പല തവണ […]

മഞ്ചേശ്വരം: കുഞ്ചത്തൂരില്‍ അംഗപരിമിതനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായില്ല. അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചു. കര്‍ണാടക രാമപൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ ഹനുമന്ത(35)യെയാണ് 5 ന് പുലര്‍ച്ചെ കുഞ്ചത്തൂര്‍ പദവില്‍ റോഡരികില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് മരിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിയാരത്ത് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമെന്ന് വ്യക്തമാവുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു. ഭാര്യ ഭാഗ്യയെ പല തവണ ചോദ്യം ചെയ്‌തെങ്കിലും കൊലയുമായി ബന്ധപ്പെട്ട തുമ്പൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്. പിന്നീട് പരിസരവാസികളില്‍ നിന്ന് മൊഴിയെടുത്തു. ബന്ധുവായ ഒരു ജെ.സി.ബി. ഓപ്പറേറ്ററെയും ഇയാളുടെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെയും ചുറ്റിപ്പറ്റി അന്വേഷണം നീങ്ങി. ഇവര്‍ പൊലീസ് അന്വേഷണം ഭയന്ന് നാടുവിട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതോടെയാണ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചത്. പുലര്‍ച്ചെ മംഗളൂരുവിലേക്ക് ഹോട്ടല്‍ തുറക്കാന്‍ പോവുന്ന വഴിയില്‍ വെച്ച് ഹനുമന്തയെ വാഹനത്തില്‍ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹവും സ്‌കൂട്ടറും ബായാര്‍ പദവില്‍ കൊണ്ടിടുകയും ചെയ്തതായാണ് പൊലീസ് നിഗമനം. നാലുപേരാണ് കൊലയാളി സംഘത്തില്‍ ഉള്ളതെന്നും വിവരമുണ്ട്. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഷൈനിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Related Articles
Next Story
Share it