കാഞ്ഞങ്ങാട്: ലോഡ്ജ് മുറിയില്‍ ഭര്‍തൃമതിയെ കഴുത്തറുത്ത് കൊലചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ആണ് സുഹൃത്തിനെ കോടതി റിമാണ്ട് ചെയ്തു. കാഞ്ഞങ്ങാട് നഗരത്തില്‍ സെക്യൂരിറ്റി സ്ഥാപനം നടത്തുന്ന ബോവിക്കാനം സ്വദേശി സതീഷ് ഭാസ്കരനെ(34)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്.
ഉദുമ ബാര മുക്കുന്നോത്തെ ബ്യൂട്ടീഷ്യന് ദേവിക(36)യെയാണ് പുതിയ കോട്ടയിലെ ലോഡ്ജ് മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാല്‍ അടുത്തകാലത്ത് തമ്മിലുണ്ടായ പ്രശ്നമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ടാണ് സതീഷിനെ കോടതിയില്‍ ഹാജരാക്കിയത്. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.