ഉറുമിയിലെ കൊല; പ്രതി റഫീഖിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

പുത്തിഗെ: ഉറുമിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജേഷ്ഠന്‍റെ കുത്തേറ്റ് അനുജന്‍ മരിച്ച കേസില്‍ അറസ്റ്റിലായ പ്രതി റഫീഖിനെ(38)നെ കൊല നടന്ന ഉറുമിയിലെ തറവാട് വീട്ടിലെത്തിച്ച് ബദിയടുക്ക ഇന്‍സ്പെക്ടര്‍ കെ. സലീമിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തളിവെടുപ്പ് നടത്തി. കൊലയ്ക്ക് ഉപയോഗിച്ച കത്തി വീട്ടിനകത്തെ കട്ടിലിന്‍റെ അരികില്‍ നിന്നും കണ്ടെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് തെളിവെടുപ്പിനായി പൊലീസ് റഫീഖിനെ വീട്ടിലെത്തിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നര മണിയോടെയാണ് പുത്തിഗെ ഉറുമിയില്‍ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉറുമിയിലെ […]

പുത്തിഗെ: ഉറുമിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജേഷ്ഠന്‍റെ കുത്തേറ്റ് അനുജന്‍ മരിച്ച കേസില്‍ അറസ്റ്റിലായ പ്രതി റഫീഖിനെ(38)നെ കൊല നടന്ന ഉറുമിയിലെ തറവാട് വീട്ടിലെത്തിച്ച് ബദിയടുക്ക ഇന്‍സ്പെക്ടര്‍ കെ. സലീമിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തളിവെടുപ്പ് നടത്തി. കൊലയ്ക്ക് ഉപയോഗിച്ച കത്തി വീട്ടിനകത്തെ കട്ടിലിന്‍റെ അരികില്‍ നിന്നും കണ്ടെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് തെളിവെടുപ്പിനായി പൊലീസ് റഫീഖിനെ വീട്ടിലെത്തിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നര മണിയോടെയാണ് പുത്തിഗെ ഉറുമിയില്‍ നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഉറുമിയിലെ അബ്ദുല്ല മൗലവിയുടേയും ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിസാര്‍(29)യാണ് ജേഷ്റന്‍ റഫീഖിന്‍റെ കുത്തേറ്റ് മരിച്ചത്. കുത്തേറ്റ് വീണ നിസാറിനെ കുമ്പളയിലെ സഹകരണ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകിട്ടോടെ ഉറുമി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. കുടുംബ വഴക്കാണ് കൊലക്ക് കാരണമെന്ന് പ്രതിയായ റഫീഖ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it