കര്‍ണ്ണാടക ബെള്ളാരെയില്‍ കൊല്ലപ്പെട്ടത് മൊഗ്രാല്‍ ചളിയങ്കോട് സ്വദേശി; എട്ട് പ്രതികള്‍ റിമാണ്ടില്‍

കാസര്‍കോട്: സുള്ള്യ ബെള്ളാരെ കളഞ്ചയില്‍ മൊഗ്രാല്‍ ചളിയങ്കോട് സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ നിസാര കാരണം. മൊഗ്രാല്‍ ചളിയങ്കോട്ടെ പരേതനായ അബ്ബാസിന്റെയും ബെള്ളാരെയിലെ സാറമ്മയുടെയും മകന്‍ മുഹമ്മദ് മസൂദ്(19) ആണ് കൊലപ്പെട്ടത്. പൊട്ടിച്ച സോഡാകുപ്പി കൊണ്ടുള്ള കുത്തേറ്റ് ഗുരുതരനിലയില്‍ മംഗളൂരു ആസ്പത്രിയില്‍ കഴിയുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ജുലായ് 19ന് രാത്രി കടയില്‍ വെച്ച് മസൂദ് അബദ്ധത്തില്‍ പ്രതികളിലൊരാളുമായി കൂട്ടിമുട്ടിയതിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് കര്‍ണാടക സ്വദേശികളായ സുനില്‍, സുധീര്‍, […]

കാസര്‍കോട്: സുള്ള്യ ബെള്ളാരെ കളഞ്ചയില്‍ മൊഗ്രാല്‍ ചളിയങ്കോട് സ്വദേശിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ നിസാര കാരണം. മൊഗ്രാല്‍ ചളിയങ്കോട്ടെ പരേതനായ അബ്ബാസിന്റെയും ബെള്ളാരെയിലെ സാറമ്മയുടെയും മകന്‍ മുഹമ്മദ് മസൂദ്(19) ആണ് കൊലപ്പെട്ടത്. പൊട്ടിച്ച സോഡാകുപ്പി കൊണ്ടുള്ള കുത്തേറ്റ് ഗുരുതരനിലയില്‍ മംഗളൂരു ആസ്പത്രിയില്‍ കഴിയുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ജുലായ് 19ന് രാത്രി കടയില്‍ വെച്ച് മസൂദ് അബദ്ധത്തില്‍ പ്രതികളിലൊരാളുമായി കൂട്ടിമുട്ടിയതിന്റെ പേരിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണം. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് കര്‍ണാടക സ്വദേശികളായ സുനില്‍, സുധീര്‍, ശിവപ്രസാദ്, രഞ്ജിത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്, ഭാസ്‌കര എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാണ്ട് ചെയ്തു. മസൂദിന്റെ മയ്യത്ത് വെന്‍ലോക്ക് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ ബെള്ളാരെ ബദ്‌രിയ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. നേരത്തേ ബംഗളുരുവില്‍ ജ്യൂസ് കടയില്‍ ജോലി ചെയ്തിരുന്ന മസൂദ് പിന്നീട് കളഞ്ചയിലെ ബന്ധു വീട്ടില്‍ താമസിച്ച് കൂലി ജോലി ചെയ്തു വരികയായിരുന്നു. 19ന് രാത്രി മസൂദ് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഒരു കടയില്‍ കയറുകയും അതിനിടെ അബദ്ധത്തില്‍ സുധീറുമായി കൂട്ടിമുട്ടുകയുമുണ്ടായി. ഇതേ ചൊല്ലി സുധീര്‍ മസൂദുമായി വഴക്കുണ്ടായി. ഈ സമയം മസൂദിനെ കുപ്പി കാട്ടി സുധീര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് പ്രശ്‌നം രമ്യമായി പരിഹരിക്കാനെന്ന വ്യാജേന എത്തിയാണ് സംഘം മസൂദിനെ അക്രമിച്ചത്. സോഡാകുപ്പി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മസൂദ് പിന്നീട് ആസ്പത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. വര്‍ഷങ്ങളായി കളഞ്ചയിലും ബംഗളൂരുവിലുമാണ് താമസമെങ്കിലും ഇടക്കിടെ മസൂദ് മൊഗ്രാല്‍ ചളിയങ്കോട്ടുള്ള പിതാവിന്റെ ബന്ധു വീടുകളില്‍ എത്തിയിരുന്നു. ഇബ്രാഹിം, മുസമ്മില്‍, നാസര്‍, നിഷാദ്, മര്‍ഷാദ്, സുബൈദ, നസീമ, സാബിറ, മിസ്‌രിയ, റൈഹാന, ഷിഫാന എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles
Next Story
Share it