ഗൃഹനാഥന്റെ കൊല; ഭാര്യയ്ക്കും മകനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയ്ക്കും മകനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പാണത്തൂര്‍ പുത്തൂരടുക്കം പനച്ചിക്കാട് വീട്ടില്‍ പി.വി ബാബു(65)വിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ സീമന്തിനി(48), മകന്‍ സബിന്‍ (19) എന്നിവര്‍ക്കെതിരെ രാജപുരം ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ. കാളിദാസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 30 സാക്ഷികളാണ് കേസിലുള്ളത്. സീമന്തി ഒന്നാം പ്രതിയാണ്. രണ്ടാം പ്രതിയാണ് മകന്‍. സീമന്തിനിയുമായുള്ള വിവാഹ മോചനത്തിന് ബാബു നിര്‍ബന്ധിച്ചിരുന്നു. ഇതേ ചൊല്ലി മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതും പതിവായിരുന്നു. ഇതാണ് കൊലയ്ക്ക് പിന്നിലുള്ള കാരണമെന്നാണ് പറയുന്നത്. നെഞ്ചിന്‍ കൂട് […]

കാഞ്ഞങ്ങാട്: ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയ്ക്കും മകനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പാണത്തൂര്‍ പുത്തൂരടുക്കം പനച്ചിക്കാട് വീട്ടില്‍ പി.വി ബാബു(65)വിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ സീമന്തിനി(48), മകന്‍ സബിന്‍ (19) എന്നിവര്‍ക്കെതിരെ രാജപുരം ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ. കാളിദാസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 30 സാക്ഷികളാണ് കേസിലുള്ളത്. സീമന്തി ഒന്നാം പ്രതിയാണ്. രണ്ടാം പ്രതിയാണ് മകന്‍. സീമന്തിനിയുമായുള്ള വിവാഹ മോചനത്തിന് ബാബു നിര്‍ബന്ധിച്ചിരുന്നു. ഇതേ ചൊല്ലി മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതും പതിവായിരുന്നു. ഇതാണ് കൊലയ്ക്ക് പിന്നിലുള്ള കാരണമെന്നാണ് പറയുന്നത്. നെഞ്ചിന്‍ കൂട് തകര്‍ന്നതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു. വാരിയെല്ല് ഹൃദയത്തില്‍ തുളച്ചു കയറുകയും ചെയ്തിരുന്നു. കൊലക്ക് പിന്നില്‍ താന്‍ മാത്രമായിരുന്നുവെന്നാണ് സീമന്തിന് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഒരാള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കൃത്യമല്ലെന്ന സംശയത്താല്‍ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് മകനും കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതായി തെളിഞ്ഞത്. മദ്യ ലഹരിയില്‍ വീട്ടിലെത്തിയ ബാബു ഭാര്യയുമായി കയ്യാങ്കളി നടത്തിയിരുന്നു. ഇതിനിടെ ബാബു കത്തികൊണ്ട് സീമന്തിനിയെ വെട്ടുകയും ചെയ്തു. ഇതോടെയാണ് അകത്തെ മുറിയിലുണ്ടായിരുന്ന മകന്‍ സബിനും കൃത്യത്തില്‍ ഇടപെട്ടത്. ബാബുവിന്റെ ഇടതു കാല്‍മുട്ടിനും കൈകാലുകള്‍ക്കും പരിക്കേറ്റിരുന്നു. ഏപ്രില്‍ ഏഴിനാണ് സംഭവം.

Related Articles
Next Story
Share it