ബംഗളൂരുവില്‍ മുന്‍ വനിതാ കോര്‍പ്പറേഷന്‍ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പൊലീസിന് നേരെ കത്തിവീശി; പൊലീസ് സംഘം പ്രതികളെ വെടിവെച്ച് വീഴ്ത്തി

ബംഗളൂരു: ബംഗളൂരുവില്‍ മുന്‍ വനിതാ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രേഖ കതിരേഷിനെ (45) പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പൊലീസിന് നേരെ കത്തിവീഴ്ത്തി. പൊലീസ് സംഘം രണ്ടുപ്രതികളെയും വെടിവെച്ചുവീഴ്ത്തുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പീറ്റര്‍, സൂര്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പേട്ട് ഇന്‍സ്പെക്ടര്‍ ശിവസ്വാമി, കോട്ടണ്‍പേട്ട് ഇന്‍സ്പെക്ടര്‍ ചിദാനന്ദ എന്നിവര്‍ സൂര്യയെയും പീറ്ററിനെയും പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെ കത്തിവീശി. ഇതോടെ പൊലീസ് രണ്ടുപേരുടെയും കാലുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. കാമാക്ഷിപാല്യയിലെ […]

ബംഗളൂരു: ബംഗളൂരുവില്‍ മുന്‍ വനിതാ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ രേഖ കതിരേഷിനെ (45) പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പൊലീസിന് നേരെ കത്തിവീഴ്ത്തി. പൊലീസ് സംഘം രണ്ടുപ്രതികളെയും വെടിവെച്ചുവീഴ്ത്തുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പീറ്റര്‍, സൂര്യ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പേട്ട് ഇന്‍സ്പെക്ടര്‍ ശിവസ്വാമി, കോട്ടണ്‍പേട്ട് ഇന്‍സ്പെക്ടര്‍ ചിദാനന്ദ എന്നിവര്‍ സൂര്യയെയും പീറ്ററിനെയും പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെ കത്തിവീശി. ഇതോടെ പൊലീസ് രണ്ടുപേരുടെയും കാലുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. കാമാക്ഷിപാല്യയിലെ പൂജ കല്യാണ മണ്ഡപത്തിന് പിന്നിലാണ് സംഭവം. വെടിയേറ്റുവീണ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ബംഗളുരു അഞ്ചനപ്പ ഗാര്‍ഡനിലെ വീടിനോട് ചേര്‍ന്ന ഓഫീസ് മുറിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം സംസാരിച്ചിരിക്കുകയായിരുന്ന രേഖയെ മൂന്നു പേര്‍ വന്ന് പുറത്തേക്ക് വിളിക്കുകയും കഴുത്തിനും തലക്കും വെട്ടിയ ശേഷം കടന്നുകളയുകയുമായിരുന്നു. പ്രവര്‍ത്തകര്‍ ഉടന്‍ അടുത്ത ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 2018ല്‍ രേഖയുടെ ഭര്‍ത്താവ് കതിരേഷിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അറസ്റ്റിനുശേഷം സിറ്റി പൊലീസ് കമ്മീഷണര്‍ കമല്‍ പന്ത് മാധ്യമങ്ങളോട് സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. അറസ്റ്റിലായത് കേസിലെ ഒന്നും രണ്ടും പ്രതികളാണെന്നും ഈ കേസില്‍ ഇനിയും പ്രതികളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ മുരുകന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Related Articles
Next Story
Share it