പ്രവാസി വ്യവസായി തൃക്കരിപ്പൂരിലെ അബ്ദുല്‍സലാം ഹാജിയെ കൊലപ്പെടുത്തിയ കേസ്; ഏഴുപ്രതികളെ ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിച്ച കാസര്‍കോട് അഡീഷണല്‍ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു

കാസര്‍കോട്: പ്രവാസി വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ.ബി അബ്ദുല്‍സലാം ഹാജിയെ(59) കൊലപ്പെടുത്തിയ കേസിലെ ഏഴുപ്രതികളെ ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. ഒന്നുമുതല്‍ ഏഴുവരെ പ്രതികളായ നീലേശ്വരം ആനച്ചാല്‍ സ്വദേശി മുഹമ്മദ് നൗഷാദ്, തൃശൂര്‍ കീച്ചേരി സ്വദേശി ഒ.എം അഷ്‌കര്‍, നീലേശ്വരം കോട്ടപ്പുറം സ്വദേശി മുഹമ്മദ് റമീസ്, തൃശൂര്‍ കീച്ചേരി സ്വദേശി ഒ.എം ഷിഹാബ്, കണ്ണൂര്‍ എടച്ചൊവ്വ സ്വദേശി നിമിത്ത്, മലപ്പുറം ചങ്കരംകുളം സ്വദേശി അമീര്‍, മലപ്പുറം മാന്തളം […]

കാസര്‍കോട്: പ്രവാസി വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ.ബി അബ്ദുല്‍സലാം ഹാജിയെ(59) കൊലപ്പെടുത്തിയ കേസിലെ ഏഴുപ്രതികളെ ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. ഒന്നുമുതല്‍ ഏഴുവരെ പ്രതികളായ നീലേശ്വരം ആനച്ചാല്‍ സ്വദേശി മുഹമ്മദ് നൗഷാദ്, തൃശൂര്‍ കീച്ചേരി സ്വദേശി ഒ.എം അഷ്‌കര്‍, നീലേശ്വരം കോട്ടപ്പുറം സ്വദേശി മുഹമ്മദ് റമീസ്, തൃശൂര്‍ കീച്ചേരി സ്വദേശി ഒ.എം ഷിഹാബ്, കണ്ണൂര്‍ എടച്ചൊവ്വ സ്വദേശി നിമിത്ത്, മലപ്പുറം ചങ്കരംകുളം സ്വദേശി അമീര്‍, മലപ്പുറം മാന്തളം സ്വദേശി എം.കെ ജസീര്‍ എന്നിവര്‍ക്കാണ് കാസര്‍കോട് കോടതി 2015ല്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നത്. ഈ വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ അപ്പീല്‍ തള്ളിക്കൊണ്ട് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എം. ആര്‍ അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ശിക്ഷ ശരിവെക്കുകയായിരുന്നു. 2013 ആഗസ്ത് നാലിന് രാത്രി വൈകിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കോളിംഗ് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്ന സലാംഹാജിയെ അക്രമിച്ച് ശ്വസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ശേഷം യു.എ.ഇ ദിര്‍ഹവും സ്വര്‍ണവുമടക്കം ഏഴരലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്ത ശേഷമാണ് സംഘം തിരിച്ചുപോയത്. സലാംഹാജിയുടെ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് കൊലപാതകവും കവര്‍ച്ചയും നടത്തിയത്. വീടിന്റെ ആധുനിക ഗേറ്റും സി.സി.ടി.വി ക്യാമറയും തകര്‍ത്ത ശേഷമാണ് സംഘം ഹാജിയുടെ വീട്ടിനകത്തേക്ക് പ്രവേശിച്ചിരുന്നത്.

Related Articles
Next Story
Share it