ഉപ്പിനങ്ങാടിയിലെ മത്സ്യവില്‍പ്പന കേന്ദ്രത്തില്‍ അതിക്രമിച്ചുകടന്ന് മൂന്നുപേരെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പുത്തൂര്‍: 2021 ഡിസംബര്‍ 6ന് ഉപ്പിനങ്ങാടിയിലെ മത്സ്യവില്‍പ്പന കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി മൂന്നുപേരെ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടുപ്രതികളെ ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി സ്വദേശി ഷറഫുദ്ദീന്‍ (31), കഡബയിലെ മുഹമ്മദ് ഇര്‍ഫാന്‍ (24) എന്നിവരെയാണ് ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ അഞ്ചിന് ഇളന്തിലയില്‍ നടന്ന ആക്രമണത്തിന്റെ പ്രതികാരമെന്നോണം മത്സ്യവില്‍പ്പന ശാലയിലെത്തിയ പ്രതികള്‍ അശോകന്‍ എന്ന അനില്‍കുമാര്‍, ജ്യേഷ്ഠന്‍ മോഹന്‍ദാസ്, ഉപഭോക്താവ് മഹേഷ് എന്നിവരെ വാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. […]

പുത്തൂര്‍: 2021 ഡിസംബര്‍ 6ന് ഉപ്പിനങ്ങാടിയിലെ മത്സ്യവില്‍പ്പന കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി മൂന്നുപേരെ വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടുപ്രതികളെ ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി സ്വദേശി ഷറഫുദ്ദീന്‍ (31), കഡബയിലെ മുഹമ്മദ് ഇര്‍ഫാന്‍ (24) എന്നിവരെയാണ് ഉപ്പിനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ അഞ്ചിന് ഇളന്തിലയില്‍ നടന്ന ആക്രമണത്തിന്റെ പ്രതികാരമെന്നോണം മത്സ്യവില്‍പ്പന ശാലയിലെത്തിയ പ്രതികള്‍ അശോകന്‍ എന്ന അനില്‍കുമാര്‍, ജ്യേഷ്ഠന്‍ മോഹന്‍ദാസ്, ഉപഭോക്താവ് മഹേഷ് എന്നിവരെ വാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. ഇതേ കേസില്‍ ഉള്‍പ്പെട്ട പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരായ മൂന്നുപേരെയും മറ്റൊരാളെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഉപ്പിനങ്ങാടിയില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയും സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it