മംഗളൂരു പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം; തിരിച്ചടിയായി പൊലീസുദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപ്രതികള്‍ കൂടി അറസ്റ്റില്‍

മംഗളൂരു: മംഗളൂരു പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന് തിരിച്ചടിയായി പൊലീസുദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബോളാര്‍ സ്വദേശിയായ ഇബ്രാഹിം ഷാക്കിര്‍ (19), ബണ്ട്വാള്‍ സ്വദേശി അക്ബര്‍ (30), കുദ്രോളി സ്വദേശിയായ മുഹമ്മദ് ഹനീഫ (32) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി സെന്‍ട്രല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ജഗദീഷിന്റെയും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍മാരായ ഹരിറാം ശങ്കര്‍, വിനയ് ഗൗങ്കര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പ്രതികളെ അറസ്റ്റ് […]

മംഗളൂരു: മംഗളൂരു പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന് തിരിച്ചടിയായി പൊലീസുദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബോളാര്‍ സ്വദേശിയായ ഇബ്രാഹിം ഷാക്കിര്‍ (19), ബണ്ട്വാള്‍ സ്വദേശി അക്ബര്‍ (30), കുദ്രോളി സ്വദേശിയായ മുഹമ്മദ് ഹനീഫ (32) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി സെന്‍ട്രല്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ജഗദീഷിന്റെയും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍മാരായ ഹരിറാം ശങ്കര്‍, വിനയ് ഗൗങ്കര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റുപ്രതികള്‍ നേരത്തെ പൊലീസ് പിടിയിലായിരുന്നു. 2020 ഡിസംബര്‍ 12ന് മംഗളൂരു ന്യൂ ചിത്ര ജംഗ്ഷന് സമീപം ക്രമസമാധാനചുമതലയിലേര്‍പ്പെട്ടിരുന്ന പൊലീസുദ്യോഗസ്ഥനെ വാഹനത്തിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. പൗരത്വഭേദഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന സമരം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയപ്പോള്‍ പൊലീസ് വെടിവെക്കുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതുമൂലം പൊലീസിനോടുണ്ടായ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

Related Articles
Next Story
Share it