പാണത്തൂരിലെ സി.പി.എം നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വിട്ടയച്ചു
രാജപുരം: പാണത്തൂരിലെ സി.പി.എം നേതാവും പനത്തടി പഞ്ചായത്ത് മുന്‍ ഭരണസമിതിയംഗവുമായ കെ.കെ കുഞ്ഞിരാമനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. മുഹമ്മദ് സലാം, സഹദ്, ശ്രീജേഷ്, ഷൗക്കത്ത്, ചന്ദ്രന്‍, സുമിത് കുമാര്‍, അഷ്റഫ്, അബ്ദുല്‍ സത്താര്‍, സുനില്‍ കുമാര്‍, വത്സന്‍ എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി വിട്ടയച്ചത്. 2006 ജനുവരി 20ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞിരാമന്റെ പാണത്തൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം ഇരുമ്പ് വടി, വാള്‍, മഴു തുടങ്ങിയ മാരകായുധങ്ങളുമായി […]

രാജപുരം: പാണത്തൂരിലെ സി.പി.എം നേതാവും പനത്തടി പഞ്ചായത്ത് മുന്‍ ഭരണസമിതിയംഗവുമായ കെ.കെ കുഞ്ഞിരാമനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. മുഹമ്മദ് സലാം, സഹദ്, ശ്രീജേഷ്, ഷൗക്കത്ത്, ചന്ദ്രന്‍, സുമിത് കുമാര്‍, അഷ്റഫ്, അബ്ദുല്‍ സത്താര്‍, സുനില്‍ കുമാര്‍, വത്സന്‍ എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി വിട്ടയച്ചത്. 2006 ജനുവരി 20ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
കുഞ്ഞിരാമന്റെ പാണത്തൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം ഇരുമ്പ് വടി, വാള്‍, മഴു തുടങ്ങിയ മാരകായുധങ്ങളുമായി അക്രമിച്ചുവെന്നാണ് കേസ്. വെട്ടേറ്റ് വീണ കുഞ്ഞിരാമന്‍ തുടര്‍ന്നും അക്രമിക്കപ്പെടാതിരിക്കാന്‍ ഭാര്യ നാരായണി ചേര്‍ത്തുപിടിച്ചതോടെ സംഘം അക്രമം അവസാനിപ്പിച്ച് പിന്തിരിയുകയായിരുന്നു. സി.എം.പി നേതാവ് പരിയാരം അബ്ബാസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് മക്കളായ മുഹമ്മദ് സലാമും അഷ്റഫും ക്വട്ടേഷന്‍ നല്‍കിയും ഗൂഡാലോചന നടത്തിയും കൃത്യം നിര്‍വഹിച്ചുവെന്നായിരുന്നു പൊലീസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കുറ്റം തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ പ്രതികളെ കോടതി വിട്ടയക്കുകയായിരുന്നു.
Murder attempt against CPM Leader; Accused are acquitted