മംഗളൂരുവില്‍ തെളിവെടുപ്പിനിടെ എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും വധശ്രമക്കേസ് പ്രതി അക്രമിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി

മംഗളൂരു: മംഗളൂരു കമ്പളയില്‍ തെളിവെടുപ്പിനിടെ എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും വധശ്രമക്കേസിലെ പ്രതി അക്രമിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വധശ്രമക്കേസിലെ പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി. വളച്ചില്‍ ബാക്കിമാറിലെ മുഹമ്മദ് മുഷ്താഖി(26)നാണ് തിങ്കളാഴ്ച വൈകിട്ട് പൊലീസിന്റെ വെടിയേറ്റത്.ആഗസ്ത് 19ന് ബന്ധുവായ ആഷിഖിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഷ്താഖിനെ മംഗളൂരു കമ്പള ഗ്രാമത്തിന് സമീപം റൂറല്‍ പൊലീസ് സംഭവസ്ഥലത്തേക്ക് തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. പ്രതി സഞ്ചരിച്ച വാഹനം, ആഷിഖിനെ കുത്താനുപയോഗിച്ച കത്തി എന്നിവ കണ്ടെടുക്കുന്നതിനും തെളിവെടുപ്പിനുമായി പൊലീസ് മുഷ്താഖിനെ സ്ഥലത്തെത്തിച്ചപ്പോള്‍ റൂറല്‍ പൊലീസ് […]

മംഗളൂരു: മംഗളൂരു കമ്പളയില്‍ തെളിവെടുപ്പിനിടെ എസ്.ഐയെയും കോണ്‍സ്റ്റബിളിനെയും വധശ്രമക്കേസിലെ പ്രതി അക്രമിച്ചു. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വധശ്രമക്കേസിലെ പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി. വളച്ചില്‍ ബാക്കിമാറിലെ മുഹമ്മദ് മുഷ്താഖി(26)നാണ് തിങ്കളാഴ്ച വൈകിട്ട് പൊലീസിന്റെ വെടിയേറ്റത്.
ആഗസ്ത് 19ന് ബന്ധുവായ ആഷിഖിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ മുഷ്താഖിനെ മംഗളൂരു കമ്പള ഗ്രാമത്തിന് സമീപം റൂറല്‍ പൊലീസ് സംഭവസ്ഥലത്തേക്ക് തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. പ്രതി സഞ്ചരിച്ച വാഹനം, ആഷിഖിനെ കുത്താനുപയോഗിച്ച കത്തി എന്നിവ കണ്ടെടുക്കുന്നതിനും തെളിവെടുപ്പിനുമായി പൊലീസ് മുഷ്താഖിനെ സ്ഥലത്തെത്തിച്ചപ്പോള്‍ റൂറല്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിനായകനെയും കോണ്‍സ്റ്റബിള്‍ സദ്ദാം ഹുസൈനെയും ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് പിന്തുടര്‍ന്ന് മുഷ്താഖിന്റെ കാലില്‍ വെടിവെക്കുകയായിരുന്നു. മുഷ്താഖ് മംഗളൂരു ഫാദര്‍ മുള്ളേര്‍സ് ആസ്പത്രിയില്‍ ചികിത്സയിലാണ്. അക്രമിക്കപ്പെട്ട എസ്.ഐയും കൊണ്‍സ്റ്റബിളും ആസ്പത്രിയില്‍ ചികിത്സ തേടി.

Related Articles
Next Story
Share it