നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഒരുക്കിയ ചുമര്‍ചിത്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു. നീലേശ്വരം റെയില്‍വേ ഡെവലപ്‌മെന്റ് കളക്ടീവാണ് ചുമര്‍ ചിത്രം ഒരുക്കിയത്. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങില്‍ പ്രമുഖ ചിത്രകാരന്‍ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്തു. വി.വി. പുരുഷോത്തമന്‍ അധ്യക്ഷതവഹിച്ചു. പി.മനോജ് കുമാര്‍, ഡോ.വി. സുരേശന്‍, നാലപ്പാടം പത്മ നാഭന്‍, എം.ബാലകൃഷ്ണന്‍മാസ്റ്റര്‍, നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ വല്‍സല, എന്‍. സദാശിവന്‍, സി.എം. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
രാജാസ് ഹൈസ്‌കൂള്‍, ഗാന്ധിജിയുടെ ഓര്‍മകള്‍, നീലേശ്വരം കൊട്ടാരവും കോവിലകവും, കലശ മഹോത്സവം, ജില്ലയിലെ കലാരൂപങ്ങള്‍, പരമ്പരാഗത കുലത്തൊഴിലുകള്‍ എന്നിവയെല്ലാം ചുമരില്‍ വര്‍ണ ചിത്രങ്ങളായി മാറിയിരിക്കുന്നു. തൃശ്ശൂര്‍ സ്വദേശി എ ബിനിലിന്റെ നേതൃത്വത്തില്‍ ബാബുരാജ് കോട്ടക്കല്‍, ടി എം മോനിഷ്, കെ ബി അനന്ദ കൃഷ്ണന്‍, പി എസ് ശ്രീജിത്ത് എന്നിവരാണ് ചിത്രം വരച്ചത്.
റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിംഗ് സമുച്ചയം, ഗാന്ധി പ്രതിമ നിര്‍മാണം എന്നിവ പൂര്‍ത്തിയാക്കിയ റെയില്‍വേ ഡവലപ്‌മെന്റ് കളക്ടീവിന്റെ കഴിഞ്ഞ 10 മാസത്തിനിടെ നടത്തിയ മൂന്നാമത്തെ പദ്ധതിയാണിത്.