മുന്നാട് പീപ്പിള്‍സ് കോളേജില്‍<br>സോഷ്യല്‍ വര്‍ക്ക് പരിശീലനം

മുന്നാട്: പീപ്പിള്‍സ് സഹകരണ കോളേജിലെ സോഷ്യല്‍ വര്‍ക്ക് വകുപ്പിന്റെയും പ്രഥം എന്‍.ജി.ഒയുടെയും കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെയും കാസര്‍കോട് ബി.ആര്‍.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ 6 ദിവസത്തെ ജില്ലാതല ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ട് പരിശീലന പരുപാടി മുന്നാട് പീപ്പിള്‍സ് കോളേജില്‍ തുടങ്ങി. ഒക്ടോബര്‍ 16 വരെയാണ് പരിശീലനം. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നുണ്ടോ, അവര്‍ പഠിക്കുന്നുണ്ടൊ എന്ന് മനസ്സിലാക്കുവാന്‍ രാജ്യമൊട്ടാകെ ഓരോ വര്‍ഷവും വീടുകള്‍ തോറും ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്ന സര്‍വെ ആണിത്. […]

മുന്നാട്: പീപ്പിള്‍സ് സഹകരണ കോളേജിലെ സോഷ്യല്‍ വര്‍ക്ക് വകുപ്പിന്റെയും പ്രഥം എന്‍.ജി.ഒയുടെയും കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെയും കാസര്‍കോട് ബി.ആര്‍.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ 6 ദിവസത്തെ ജില്ലാതല ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ട് പരിശീലന പരുപാടി മുന്നാട് പീപ്പിള്‍സ് കോളേജില്‍ തുടങ്ങി. ഒക്ടോബര്‍ 16 വരെയാണ് പരിശീലനം. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നുണ്ടോ, അവര്‍ പഠിക്കുന്നുണ്ടൊ എന്ന് മനസ്സിലാക്കുവാന്‍ രാജ്യമൊട്ടാകെ ഓരോ വര്‍ഷവും വീടുകള്‍ തോറും ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്ന സര്‍വെ ആണിത്. സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് ആണ് പരിശീലനം നല്‍കുന്നത്. കാസര്‍കോട് കോ-ഓപ്പറേറ്റീവ് എജുക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് എം. അനന്തന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സെക്രട്ടറി ഇ.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. സോഷ്യല്‍ വര്‍ക്ക് മേധാവി സുരഭി എസ് നായര്‍, ഭരണ സമിതിയംഗങ്ങളായ എം. ലതിക, കെ. വിസജിത്, എം. വിനോദ് കുമാര്‍, പ്രഥം എന്‍.ജി.ഒ അസോസിയേറ്റ് ജോബിന്‍ പി ജോയ് എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it