മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി ടി.ഇ. അബ്ദുല്ലയെ അനുസ്മരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയുടെ വിയോഗം കാസര്‍കോട് ജില്ലയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ സൗമ്യനും വികസന തല്‍പരനുമായിരുന്ന ടി.ഇ. അബ്ദുല്ല രാഷ്ട്രീയ-മത-സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-കായിക രംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നുവെന്നും അബ്ദുള്‍ റഹ്‌മാന്‍ അനുസ്മരിച്ചു. മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച ടി.ഇ. അബ്ദുല്ല അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ.എം. ബഷീര്‍ […]

കാസര്‍കോട്: മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ലയുടെ വിയോഗം കാസര്‍കോട് ജില്ലയ്ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ സൗമ്യനും വികസന തല്‍പരനുമായിരുന്ന ടി.ഇ. അബ്ദുല്ല രാഷ്ട്രീയ-മത-സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ-കായിക രംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നുവെന്നും അബ്ദുള്‍ റഹ്‌മാന്‍ അനുസ്മരിച്ചു. മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച ടി.ഇ. അബ്ദുല്ല അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് എ.എം. കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മണ്ഡലം ഭാരവാഹികളായ അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, മുനിസിപ്പല്‍ ട്രഷറര്‍ എ.എ. അസീസ്, കെ.എം. അബ്ദുള്‍ റഹ്‌മാന്‍, സഹീര്‍ ആസിഫ്, സി.എ അബ്ദുല്ലകുഞ്ഞി, അഷ്‌റഫ് ടി.കെ, ഹനീഫ് ചക്കര, എം.എച്ച്. അബ്ദുല്‍ ഖാദര്‍, മുസമ്മില്‍, അമീര്‍ പള്ളിയാന്‍, ഹാരിസ് ബെദിര, ഹാരിസ് ചൂരി, അജ്മല്‍ തളങ്കര, മുത്തലിബ് പാറക്കെട്ട്, മൊയ്തീന്‍ കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, നൗഫല്‍ തായല്‍, റഹ്‌മാന്‍ തൊട്ടാന്‍, മമ്മു ചാല പ്രസംഗിച്ചു.

Related Articles
Next Story
Share it