നഗരസഭാതല മലമ്പനി മാസാചരണവും ഉറവിട നശീകരണ പ്രവര്‍ത്തനവും നടത്തി

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭാതല മലമ്പനി മാസാചരണത്തിന്റെ ഉദ്ഘാടനവും ഉറവിട നശീകരണ പ്രവര്‍ത്തനവും കസബ കടപ്പുറത്ത് നടന്നു. നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാടിന്റെ അധ്യക്ഷതയില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം. ഉമ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാരായ അജിത്ത് കുമാരന്‍, മുസ്താഖ് ചേരങ്കൈ, നഗരസഭാ സെക്രട്ടറി ബിജു എസ്, ഡി.വി.സി യൂണിറ്റിലെ ബയോളജിസ്റ്റ് ഇ. രാധാകൃഷ്ണന്‍ നായര്‍ […]

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നഗരസഭാതല മലമ്പനി മാസാചരണത്തിന്റെ ഉദ്ഘാടനവും ഉറവിട നശീകരണ പ്രവര്‍ത്തനവും കസബ കടപ്പുറത്ത് നടന്നു. നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാടിന്റെ അധ്യക്ഷതയില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം. ഉമ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാരായ അജിത്ത് കുമാരന്‍, മുസ്താഖ് ചേരങ്കൈ, നഗരസഭാ സെക്രട്ടറി ബിജു എസ്, ഡി.വി.സി യൂണിറ്റിലെ ബയോളജിസ്റ്റ് ഇ. രാധാകൃഷ്ണന്‍ നായര്‍ സംസാരിച്ചു.
തുടര്‍ന്ന് ഡി.വി.സി യൂണിറ്റിലെ ജീവനക്കാര്‍, നഗരസഭയിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജ്, ഗവണ്‍മെന്റ് ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സ്‌കൂള്‍ എന്നിവയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, എന്‍.സി.സി കേഡറ്റുകള്‍ എന്നിവരടങ്ങിയ ടീമുകള്‍ പ്രദേശത്ത് 12 ടീമുകളായി തിരിഞ്ഞ് ഗൃഹ സന്ദര്‍ശനം നടത്തി. കൊതുക് പെരുകാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും കീടനാശിനി തളിക്കുകയും ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു. കൂടാതെ ടാങ്കുകള്‍ കൃത്യമായി അടച്ചുവെക്കാനും ടെറസ്സില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി വിടാനും കിണറുകളില്‍ ഗപ്പി മത്സ്യം നിക്ഷേപിക്കാനും വീടുകളില്‍ നിര്‍ദ്ദേശം നല്‍കി. ഫീല്‍ഡ് പ്രവര്‍ത്തനത്തിന് മുന്നോടിയായി വളണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി. മുനിസിപ്പാലിറ്റി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രഞ്ജിത്ത് കുമാര്‍, ഡി.വി.സി യൂണിറ്റിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം. വേണുഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സരസിജന്‍ തമ്പി എന്നിവര്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related Articles
Next Story
Share it