ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍; തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശനിയാഴ്ച ഹനുമാന്‍ ജയന്തിക്കിടെ വര്‍ഗീയകലാപമുണ്ടായ ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ രാവിലെ ബുള്‍ഡോസറുകളുമായി ഉത്തരദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തി. ഇത് സ്ഥലത്ത് വലിയതോതിലുള്ള സംഘര്‍ഷം സൃഷ്ടിച്ചു. തൊട്ടുപിന്നാലെ വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതി സ്ഥലത്ത് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു. നാനൂറോളം പൊലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. നാലഞ്ച് കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് പൊളിക്കുകയും ചെയ്തു. ബി.ജെ.പിയാണ് ഉത്തരദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. ഇതിനിടെ പൊളിക്കല്‍ നടപടിക്കെതിരെ […]

ന്യൂഡല്‍ഹി: ശനിയാഴ്ച ഹനുമാന്‍ ജയന്തിക്കിടെ വര്‍ഗീയകലാപമുണ്ടായ ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ രാവിലെ ബുള്‍ഡോസറുകളുമായി ഉത്തരദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തി. ഇത് സ്ഥലത്ത് വലിയതോതിലുള്ള സംഘര്‍ഷം സൃഷ്ടിച്ചു. തൊട്ടുപിന്നാലെ വിഷയത്തില്‍ ഇടപെട്ട സുപ്രീംകോടതി സ്ഥലത്ത് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു.
നാനൂറോളം പൊലീസുകാരെ അണിനിരത്തി കനത്ത സുരക്ഷയോടെയായിരുന്നു ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. നാലഞ്ച് കെട്ടിടങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ടുവന്ന് പൊളിക്കുകയും ചെയ്തു. ബി.ജെ.പിയാണ് ഉത്തരദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.
ഇതിനിടെ പൊളിക്കല്‍ നടപടിക്കെതിരെ സുപ്രീം കോടതി മുമ്പാകെ അടിയന്തരമായി ഹര്‍ജിയെത്തി. സ്ഥലത്ത് പൊളിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും അഭിഭാഷകര്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. ഇതോടെയാണ് പൊളിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച്, സ്ഥലത്ത് നിലവിലുള്ള അവസ്ഥ തുടരണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. നാളെ ഹര്‍ജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. രാജ്യവ്യാപകമായി നടക്കുന്ന പൊളിച്ചുനീക്കലിനെതിരായ ഹര്‍ജിയും കോടതിയില്‍ എത്തിയിട്ടുണ്ട്. നാളെ ഇതും പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Related Articles
Next Story
Share it