കാഞ്ഞങ്ങാട്: കടലാക്രമണം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച നഗരസഭ ചെയര്‍പേഴ്സണും കൗണ്‍സിലര്‍മാരും സേവന പ്രവര്‍ത്തനങ്ങളിലും സജീവമായി. മരക്കാപ്പ് കടപ്പുറം, പുഞ്ചാവി, പുതിയവളപ്പ് കടപ്പുറം, ഹൊസ്ദുര്‍ഗ് കടപ്പുറം, മീനാപ്പീസ് എന്നിവിടങ്ങളില്‍ കടലാക്രമണവും സദ്ദാംമുക്ക്, പടന്നക്കാട് എന്നിവിടങ്ങളില്‍ ശക്തമായ മഴയില്‍ വെള്ളക്കെട്ടുമുണ്ടായിരുന്നു. വീടുകളുടെ മേല്‍ക്കൂരയും തകര്‍ന്നിരുന്നു. പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനും ബോട്ടുകളും മീന്‍പിടിത്ത ഉപകരണങ്ങളും സുരക്ഷിതമായി മാറ്റിവെക്കുന്നതിനും ചെയര്‍പേഴ്സണ്‍ കെ.വി. സുജാത നേതൃത്വം നല്കി. തകര്‍ന്ന വീടുകളുടെ മേല്‍ക്കൂര മാറ്റാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങളിലും കടപ്പുറങ്ങളില്‍ രൂപപ്പെട്ട അഴികള്‍ പൊട്ടിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ഇവര്‍ നേതൃത്വം നല്കി. വൈസ് ചെയര്മാന് അബ്ദുല്ല ബില്‍ടെക്ക്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ പി. മുഹമ്മദലി, കെ.വി. സരസ്വതി, കെ. അനീശന്‍, കെ.വി. മായാകുമാരി, മുന്‍ ചെയര്മാന് വി. വി. രമേശന്, കൗണ്‍സിലര്‍മാരായ കെ.കെ. ജാഫര്‍, ബനീഷ് രാജ്, ഫൗസിയ ഷെരീഫ്, നജ്മാ റാഫി, സി.കെ. അഷറഫ്, നഗരസഭ സെക്രട്ടറി എം. കെ. ഗിരിഷ്, ഹൊസ്ദുര്‍ഗ് വില്ലേജ് ഓഫീസര്‍ സുരേഷ് എന്നിവരും ഉണ്ടായിരുന്നു.