നഗരസഭാ കൃഷി ഭവന്‍ കര്‍ഷക ദിനം ആഘോഷിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. തളങ്കര കണ്ടത്തില്‍ എ.ബി. സുമയ്യബി, കെ. ശോഭ കുദ്രു, ടി.എച്ച്. നഫീസ പുലിക്കുന്ന്, ടി.എച്ച്. ആയിഷ ജുഹൈന തളങ്കര (വിദ്യാര്‍ത്ഥി കര്‍ഷക, ദഖീറത്ത് സ്‌കൂള്‍ തളങ്കര), കെ.പി. വിജയന്‍ പാങ്ങോട്, സി.എ. മുഹമ്മദ് കുഞ്ഞി ബെദിര, ഗവ. ഐ.ടി.ഐ കാസര്‍കോട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ […]

കാസര്‍കോട്: കാസര്‍കോട് നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു. തളങ്കര കണ്ടത്തില്‍ എ.ബി. സുമയ്യബി, കെ. ശോഭ കുദ്രു, ടി.എച്ച്. നഫീസ പുലിക്കുന്ന്, ടി.എച്ച്. ആയിഷ ജുഹൈന തളങ്കര (വിദ്യാര്‍ത്ഥി കര്‍ഷക, ദഖീറത്ത് സ്‌കൂള്‍ തളങ്കര), കെ.പി. വിജയന്‍ പാങ്ങോട്, സി.എ. മുഹമ്മദ് കുഞ്ഞി ബെദിര, ഗവ. ഐ.ടി.ഐ കാസര്‍കോട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ആര്‍. റീത്ത, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, കെ. രജനി, നഗരസഭാ കൗണ്‍സിലര്‍മാരായ കെ. സവിത ടീച്ചര്‍, എം. ലളിത, എ. രഞ്ജിത, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനിത കെ. മേനോന്‍, നഗര സഭ സെക്രട്ടറി എസ്. ബിജു, ജില്ലാ കാര്‍ഷിക വികസന സമിതി അംഗം സി.എ. അബ്ദുല്ല കുഞ്ഞി, സി.ഡി.എസ് ചൈപേഴ്‌സണ്‍ ആയിഷ ഇബ്രാഹിം പ്രസംഗിച്ചു. ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ ടി. സുശീല പദ്ധതി വിശദീകരണം നടത്തി. നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതവും കൃഷി ഫീല്‍ഡ് ഓഫീസര്‍ എം.പി. ശ്രീജ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it