കാസര്‍കോട്: നഗരസഭ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച നഗര കാര്‍ഷിക വിപണി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് അഡ്വ. വി. എം. മുനീര്‍ അധ്യക്ഷ വഹിച്ചു. അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് കൃഷി ഓഫീസര്‍ മീര പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അബ്ബാസ് ബീഗം, ആര്. റീത, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി, വാര്‍ഡ് കൗണ്‍സിലര്‍ രഞ്ജിത, അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ കെ. ആനന്ദ, മുനിസിപ്പല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ശര്‍മിള സംബന്ധിച്ചു. നഗരസഭ കൃഷി ഓഫീസര്‍ കെ. മുരളീധരന് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സി. എച്ച്. രാജീവന് നന്ദിയും പറഞ്ഞു.