മുനവ്വറലി തങ്ങള്‍ ഔഫിന്റെ വീട്ടിലെത്തി; കൂടെയുണ്ടായിരുന്ന യൂത്ത് ലീഗ് നേതാക്കളെ തടഞ്ഞു
കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട ഔഫ് അബ്ദുല്‍റഹ്‌മാന്റെ വീട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. മുനവ്വറലി തങ്ങളുടെ കൂടെ അബ്ദുല്‍റഹ്‌മാന്റെ വീട്ടിലേക്ക് പോകാനെത്തിയ യൂത്ത് ലീഗ് നേതാക്കളെ പ്രദേശത്തുണ്ടായ ചിലര്‍ തടഞ്ഞു. കൊലപാതകത്തില്‍ ശക്തമായ അമര്‍ഷം രേഖപ്പെടുത്തിയ മുനവ്വറലി തങ്ങള്‍ പ്രതികള്‍ മുസ്ലിം ലീഗില്‍പ്പെട്ടവര്‍ ആണെന്ന് തെളിയിക്കപ്പെട്ടാല്‍ അവര്‍ ഒരിക്കലും പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് പറഞ്ഞു. ഇരകളുടെ വേദന അറിയുന്നവരാണ് ലീഗ്. കുടുംബത്തിന്റെ വേദന തങ്ങളുടേതുകൂടിയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും മുനവ്വറലി […]

കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട ഔഫ് അബ്ദുല്‍റഹ്‌മാന്റെ വീട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. മുനവ്വറലി തങ്ങളുടെ കൂടെ അബ്ദുല്‍റഹ്‌മാന്റെ വീട്ടിലേക്ക് പോകാനെത്തിയ യൂത്ത് ലീഗ് നേതാക്കളെ പ്രദേശത്തുണ്ടായ ചിലര്‍ തടഞ്ഞു. കൊലപാതകത്തില്‍ ശക്തമായ അമര്‍ഷം രേഖപ്പെടുത്തിയ മുനവ്വറലി തങ്ങള്‍ പ്രതികള്‍ മുസ്ലിം ലീഗില്‍പ്പെട്ടവര്‍ ആണെന്ന് തെളിയിക്കപ്പെട്ടാല്‍ അവര്‍ ഒരിക്കലും പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് പറഞ്ഞു. ഇരകളുടെ വേദന അറിയുന്നവരാണ് ലീഗ്. കുടുംബത്തിന്റെ വേദന തങ്ങളുടേതുകൂടിയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതേസമയം മുനവ്വറലി തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി. കബീര്‍, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി എന്നിവരെ ഔഫിന്റെ വീട്ടിലേക്ക് പോവാന്‍ അനുവദിച്ചില്ല. വീടിന് 200 മീറ്റര്‍ അകലെ എത്തിയപ്പോള്‍ മുനവ്വറലി തങ്ങള്‍ മാത്രം പോയാല്‍ മതിയെന്ന് പറഞ്ഞ് മറ്റുള്ളവരെ തടയുകയായിരുന്നു. ഇതനുസരിച്ച് മുനവ്വറലി തങ്ങള്‍ മാത്രം വീട്ടിലെത്തി ഔഫിന്റെ ബന്ധുക്കളെ സമാശ്വസിപ്പിച്ചു. ഖബറിടവും അദ്ദേഹം സന്ദര്‍ശിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞിയുടെ ബന്ധുകൂടിയാണ് അബ്ദുല്‍ റഹ്‌മാന്‍ ഔഫ്. രണ്ടു ദിവസവും മുഹമ്മദ്കുഞ്ഞി വീട്ടില്‍ പോയിരുന്നു. വീട്ടില്‍ നിന്നും മടങ്ങിയ തങ്ങള്‍ മുസ്ലീം ലീഗ് ഓഫീസിലെത്തി നേതാക്കളുമായി സംസാരിച്ചു.