മുനമ്പം-മാച്ചിപ്പുറം പാലം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

ചട്ടഞ്ചാല്‍: ചെമ്മനാട്, ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചന്ദ്രഗിരിപ്പുഴയില്‍ മുനമ്പം-മാച്ചിപ്പുറം പാലം നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. മുനമ്പം മദ്രസ പരിസരത്ത് ചേര്‍ന്ന യോഗം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ബി.കെ. നാരായണന്റെ അധ്യക്ഷതയില്‍ സി.പി.എം ബേഡകം ഏരിയാ സെക്രട്ടറി എം. അനന്തന്‍ ഉദ്ഘാടനം ചെയ്തു.അമ്പു മാസ്റ്റര്‍, സി. രാധാകൃഷ്ണന്‍ ചാളക്കാട്, സി. കുഞ്ഞിക്കണ്ണന്‍ ചാളക്കാട്, ഇ. കുഞ്ഞിക്കണ്ണന്‍ മാച്ചിപ്പുറം, ബാലഗോപാലന്‍ ബിട്ടിക്കല്‍, എ. […]

ചട്ടഞ്ചാല്‍: ചെമ്മനാട്, ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചന്ദ്രഗിരിപ്പുഴയില്‍ മുനമ്പം-മാച്ചിപ്പുറം പാലം നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിന് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. മുനമ്പം മദ്രസ പരിസരത്ത് ചേര്‍ന്ന യോഗം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ബി.കെ. നാരായണന്റെ അധ്യക്ഷതയില്‍ സി.പി.എം ബേഡകം ഏരിയാ സെക്രട്ടറി എം. അനന്തന്‍ ഉദ്ഘാടനം ചെയ്തു.
അമ്പു മാസ്റ്റര്‍, സി. രാധാകൃഷ്ണന്‍ ചാളക്കാട്, സി. കുഞ്ഞിക്കണ്ണന്‍ ചാളക്കാട്, ഇ. കുഞ്ഞിക്കണ്ണന്‍ മാച്ചിപ്പുറം, ബാലഗോപാലന്‍ ബിട്ടിക്കല്‍, എ. ഗോപിനാഥന്‍ നായര്‍ പന്നിക്കല്‍, ഇ. കുഞ്ഞമ്പു മാസ്റ്റര്‍ മാച്ചിപ്പുറം, ഇബ്രാഹിം മുനമ്പം, വസന്തകുമാരി സംസാരിച്ചു. എം. ചന്ദ്രന്‍ സ്വാഗതവും വി. ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു. ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍: സി. കുത്തിക്കണ്ണന്‍ ചാളക്കാട്(ചെയ.), ബി. മുഹമ്മദ് കുഞ്ഞി എയ്യള(വൈസ് ചെയ.), ശ്രീധരന്‍ മാസ്റ്റര്‍ കല്ലളി, ഇ.കുഞ്ഞിക്കണ്ണന്‍ മാച്ചിപ്പുറം (കണ്‍.), എം. ചന്ദ്രന്‍ കോളോട്ട്, ബാലഗോപാലന്‍ ബിട്ടിക്കല്‍(ജോ. കണ്‍വീനര്‍മാര്‍), ബഷീര്‍ മുനമ്പം (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it