ഐപിഎല്‍: രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴ

ചെന്നൈ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഡെല്‍ഹിക്കെതിരായ മത്സരത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് നടപടി. ടീമിന്റെ തോല്‍വിക്ക് പിന്നാലെ വന്ന പിഴ രോഹിതിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈ ഡെല്‍ഹിയോട് പരാജയപ്പെട്ടത്. പരിക്കേറ്റതിനെ തുടര്‍ന്ന് ഫീല്‍ഡിംഗിനിടെ രോഹിത് ശര്‍മ കളം വിട്ടിരുന്നു. കീറോണ്‍ പൊള്ളാര്‍ഡാണ് പിന്നീട് ക്യാപ്റ്റന്‍സി ചുമതല ഏറ്റെടുത്തിരുന്നത്. എന്നാല്‍ […]

ചെന്നൈ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഡെല്‍ഹിക്കെതിരായ മത്സരത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്നാണ് നടപടി. ടീമിന്റെ തോല്‍വിക്ക് പിന്നാലെ വന്ന പിഴ രോഹിതിന് കനത്ത തിരിച്ചടിയായി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈ ഡെല്‍ഹിയോട് പരാജയപ്പെട്ടത്.

പരിക്കേറ്റതിനെ തുടര്‍ന്ന് ഫീല്‍ഡിംഗിനിടെ രോഹിത് ശര്‍മ കളം വിട്ടിരുന്നു. കീറോണ്‍ പൊള്ളാര്‍ഡാണ് പിന്നീട് ക്യാപ്റ്റന്‍സി ചുമതല ഏറ്റെടുത്തിരുന്നത്. എന്നാല്‍ ടീം ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയാണ് 12 ലക്ഷം രൂപ പിഴയടക്കേണ്ടത്. ശര്‍മ ചെയ്ത തെറ്റ് ഒന്നാം ഒഫന്‍സില്‍ ഉള്‍പ്പെടുന്നതിനാല്‍ 12 ലക്ഷം രൂപയാണ് പിഴ. രണ്ടാം ഒഫന്‍സില്‍ ക്യാപ്റ്റന് 24 ലക്ഷവും മൂന്നാം ഒഫന്‍സില്‍ 30 ലക്ഷവും ഒരു മാച്ചിന് ബാന്‍ ലഭിക്കുകയും ആണ് നിലവിലെ ശിക്ഷ. അടുത്ത തവണ ആവര്‍ത്തിച്ചാല്‍ രോഹിത് 24 ലക്ഷം പിഴയടക്കേണ്ടിവരും.

ഈ സീസണില്‍ ആദ്യമായാണ് മുംബൈ ക്യാപ്റ്റന് പിഴ ലഭിക്കുന്നത്. നേരത്തെ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണിക്കും പിഴ ചുമത്തിയിരുന്നു.

Related Articles
Next Story
Share it