ഇവന്റ് കമ്പനി മാനേജരായ യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പീഡിപ്പിച്ചു; അറസ്റ്റിലായവരില്‍ ഒരാള്‍ ഫെയ്‌സ്ബുക്ക് സുഹൃത്ത്
മുംബൈ: ഇവന്റ് കമ്പനി മാനേജരായ യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. 57 കാരനായ മിക്കി മേത്ത, 46 കാരനായ നവീന്‍ ദ്വാര്‍ എന്നിവരാണ് അറസ്റ്റിലായത്. ദില്ലിയില്‍ ലജ്പത് നഗര്‍, സാകേത് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇവര്‍ ഹരിയാനയിലെ സോണിപട്ടിനടുത്ത് റെസ്റ്റോറന്റ് നടത്തിവരികയാണ്. അറസ്റ്റിലായവരില്‍ മിക്കി മേത്ത യുവതിയുടെ ഫെയ്‌സ്ബുക്ക് സുഹൃത്ത് ആണ്. ശനിയാഴ്ചയാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള ഇവന്റ് കമ്പനിയുടെ മാനേജരാണ് യുവതി. നവംബര്‍ 18, 19 തീയതികളില്‍ […]

മുംബൈ: ഇവന്റ് കമ്പനി മാനേജരായ യുവതിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. 57 കാരനായ മിക്കി മേത്ത, 46 കാരനായ നവീന്‍ ദ്വാര്‍ എന്നിവരാണ് അറസ്റ്റിലായത്. ദില്ലിയില്‍ ലജ്പത് നഗര്‍, സാകേത് എന്നിവിടങ്ങളില്‍ താമസിക്കുന്ന ഇവര്‍ ഹരിയാനയിലെ സോണിപട്ടിനടുത്ത് റെസ്റ്റോറന്റ് നടത്തിവരികയാണ്. അറസ്റ്റിലായവരില്‍ മിക്കി മേത്ത യുവതിയുടെ ഫെയ്‌സ്ബുക്ക് സുഹൃത്ത് ആണ്. ശനിയാഴ്ചയാണ് ഇരുവരെയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
മുംബൈ ആസ്ഥാനമായുള്ള ഇവന്റ് കമ്പനിയുടെ മാനേജരാണ് യുവതി. നവംബര്‍ 18, 19 തീയതികളില്‍ തന്റെ ഫേസ്ബുക്ക് സുഹൃത്തായ മേത്തയെയും അദ്ദേഹത്തിന്റെ സുഹൃത്തായ നവീന്‍ ദ്വാറിനെയും കണ്ടിരുന്നതായി 27 കാരിയായ യുവതി പോലീസിനോട് പറഞ്ഞു. അതിന് ശേഷം കൊണാട്ട് പാലസില്‍ നിന്ന് ഡെല്‍ഹി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ ദ്വാര്‍ യുവതിയോട് മോശമായി പെരുമാറാന്‍ തുടങ്ങി. ഇതിന് ശേഷം ഹോട്ടല്‍ മുറിയില്‍ എത്തിയ മേത്ത തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. അറസ്റ്റിലായ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Mumbai Event Manager Raped At Delhi 5-Star Hotel, 2 Dhaba Owners Arrested