പ്രായപൂര്‍ത്തിയാകാത്ത ബോക്‌സിംഗ് വിദ്യാര്‍ഥിയെ ബലാല്‍സംഗം ചെയ്തത കോച്ച് അറസ്റ്റില്‍

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ബോക്‌സിംഗ് വിദ്യാര്‍ഥിയെ ബലാല്‍സംഗം ചെയ്തത കോച്ച് അറസ്റ്റിലായി. 30 കാരനായ ബോക്‌സിംഗ് കോച്ച് ആണ് അറസ്റ്റിലായത്. കിഴക്കന്‍ മുംബൈയിലെ മുളുണ്ടി ബോക്‌സിംഗ് ക്ലബില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പതിനാലുകാരിയായ വിദ്യാര്‍ഥിനിയുടെ പരാതി. പ്രതി പെണ്‍കുട്ടിയെ ക്ലബിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് ആക്രമണത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ ബോക്്‌സിംഗ് ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് ദിവസത്തിന് ശേഷം യുവതി രഹസ്യമൊഴി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ […]

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ബോക്‌സിംഗ് വിദ്യാര്‍ഥിയെ ബലാല്‍സംഗം ചെയ്തത കോച്ച് അറസ്റ്റിലായി. 30 കാരനായ ബോക്‌സിംഗ് കോച്ച് ആണ് അറസ്റ്റിലായത്. കിഴക്കന്‍ മുംബൈയിലെ മുളുണ്ടി ബോക്‌സിംഗ് ക്ലബില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പതിനാലുകാരിയായ വിദ്യാര്‍ഥിനിയുടെ പരാതി.

പ്രതി പെണ്‍കുട്ടിയെ ക്ലബിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീട് ആക്രമണത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ ബോക്്‌സിംഗ് ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് ദിവസത്തിന് ശേഷം യുവതി രഹസ്യമൊഴി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 376, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ (പോക്‌സോ) വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

Related Articles
Next Story
Share it