ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 16 പേര്‍ക്ക് പരിക്കേറ്റു

മുംബൈ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 16 പേര്‍ക്ക് പരിക്കേറ്റു. മുംബൈ ലാല്‍ബാഗില്‍ ഞായറാഴ്ച രാവിലെ 7.20 മണിയോടെയാണ് സംഭവം. ഗണേശ് ഗല്ലി പ്രദേശത്തെ സാരാഭായി അപാര്‍ട്ട്മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി പേര്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ലാല്‍ബാഗ്. അപാര്‍ട്ട്മെന്റ് ബില്‍ഡിങ്ങിന്റെ രണ്ടാം നിലയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രഥമിക വിവരം. സ്ഫോടനം ലെവല്‍ വണ്‍ നിലവാരത്തിലുള്ളതായിരുന്നുവെന്ന് അഗ്‌നശമന സേന ഓഫിസര്‍ പറഞ്ഞു. മുംബൈ മേയര്‍ കിഷോര്‍ പട്നെക്കര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അതിനു ശേഷം പരിക്കേറ്റവര്‍ ചികിത്സയിലുള്ള കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെത്തി. […]

മുംബൈ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 16 പേര്‍ക്ക് പരിക്കേറ്റു. മുംബൈ ലാല്‍ബാഗില്‍ ഞായറാഴ്ച രാവിലെ 7.20 മണിയോടെയാണ് സംഭവം. ഗണേശ് ഗല്ലി പ്രദേശത്തെ സാരാഭായി അപാര്‍ട്ട്മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി പേര്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ലാല്‍ബാഗ്.

അപാര്‍ട്ട്മെന്റ് ബില്‍ഡിങ്ങിന്റെ രണ്ടാം നിലയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രഥമിക വിവരം. സ്ഫോടനം ലെവല്‍ വണ്‍ നിലവാരത്തിലുള്ളതായിരുന്നുവെന്ന് അഗ്‌നശമന സേന ഓഫിസര്‍ പറഞ്ഞു. മുംബൈ മേയര്‍ കിഷോര്‍ പട്നെക്കര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അതിനു ശേഷം പരിക്കേറ്റവര്‍ ചികിത്സയിലുള്ള കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെത്തി. 12 പേരാണ് ഇവിടെയുള്ളത്. നാല് പേര്‍ ഗ്ലോബല്‍ ആശുപത്രിയിലാണ്.

Mumbai: 16 injured in fire at residential building in Lalbaug area

Related Articles
Next Story
Share it