കൊടിയമ്മയില്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം: എം.എല്‍.എയുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

കുമ്പള: കുമ്പള പഞ്ചായത്തിലെ കൊടിയമ്മ ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടി നിര്‍മ്മിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പദ്ധതി പ്രദേശം എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ച് അവലോകനം നടത്തി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 1.75 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ഇതില്‍ 1.25 കോടി രൂപയാണ് ജില്ലാ വികസന പാക്കേജില്‍ നിന്നും ഉള്‍പ്പെടുത്തിയിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിഹിതമടക്കം 1.75 കോടി രൂപയ്ക്കാണ് ഭരണാനുമതി. വോളിബോള്‍, ഷട്ടില്‍, […]

കുമ്പള: കുമ്പള പഞ്ചായത്തിലെ കൊടിയമ്മ ഗവ.ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ആധുനിക സജ്ജീകരണങ്ങളോട് കൂടി നിര്‍മ്മിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പദ്ധതി പ്രദേശം എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ച് അവലോകനം നടത്തി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 1.75 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ഇതില്‍ 1.25 കോടി രൂപയാണ് ജില്ലാ വികസന പാക്കേജില്‍ നിന്നും ഉള്‍പ്പെടുത്തിയിരിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിഹിതമടക്കം 1.75 കോടി രൂപയ്ക്കാണ് ഭരണാനുമതി. വോളിബോള്‍, ഷട്ടില്‍, കബഡി കോര്‍ട്ടുകള്‍ ഉണ്ടാവും. ഇരുന്നൂറിലധികം പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയും ഇതോടൊപ്പം നിര്‍മ്മിക്കും. മൂന്നേക്കറോളം വരുന്ന സ്‌കൂള്‍ മൈതാനത്ത് 1000 എം സ്‌ക്വയര്‍ വിസ്തൃതിയിലാണ് സ്‌റ്റേഡിയം നിര്‍മ്മിക്കുക. വിശ്രമ മുറി, ഡ്രസ്സിംങ്ങ് റൂം, ടോയ്‌ലറ്റ് സംവിധാനവുമുണ്ടാകും. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിര്‍മാണ ചുമതല. മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം യഥാര്‍ഥ്യമാകുന്നതോടെ കുമ്പളയുടെ കായിക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ജില്ലാ വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫിസര്‍ ഇ.പി. രാജ്‌മോഹന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ള, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അനസ് അഷ്‌റഫ്, പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ് കൊടിയമ്മ, ജി.എച്ച്.എസ് കൊടിയമ്മ സീനിയര്‍ അസിസ്റ്റന്റ് പത്മനാഭന്‍ ബ്ലാത്തൂര്‍, പി.ടി.എ ഭാരവാഹികളായ അബ്ബാസ് അലി.കെ, അബ്ദുല്ല ഇച്ചിലമ്പാടി, പൊതുമരാമത്ത് കെട്ടിട വിഭാഗം ഓവര്‍സിയര്‍ രാജേഷ് സംബന്ധിച്ചു.

Related Articles
Next Story
Share it