മംഗളൂരുവില്‍ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചത് മുള്ളേരിയ സ്വദേശി; മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

കാസര്‍കോട്: മംഗളൂരുവില്‍ തീവണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് മരിച്ചത് മുള്ളേരിയ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. മുള്ളേരിയ ആലന്തടുക്കയിലെ മുഹമ്മദ് റഫീഖ്(42) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉള്ളാള്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ് പ്രസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ ചാടിക്കയറുന്നതിനിടെയാണ് തീവണ്ടിക്കടിയില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ ഉടന്‍ തന്നെ വെന്‍ലോക്ക് ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരിച്ചറിയാത്തതിനാല്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. പത്രത്തിലും നവമാധ്യമങ്ങളിലും മൃതദേഹത്തിന്റെ ഫോട്ടോ കണ്ടതോടെയാണ് ബന്ധുക്കള്‍ ആസ്പത്രിയില്‍ എത്തി […]

കാസര്‍കോട്: മംഗളൂരുവില്‍ തീവണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് മരിച്ചത് മുള്ളേരിയ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. മുള്ളേരിയ ആലന്തടുക്കയിലെ മുഹമ്മദ് റഫീഖ്(42) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉള്ളാള്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ് പ്രസ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ ചാടിക്കയറുന്നതിനിടെയാണ് തീവണ്ടിക്കടിയില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ ഉടന്‍ തന്നെ വെന്‍ലോക്ക് ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരിച്ചറിയാത്തതിനാല്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. പത്രത്തിലും നവമാധ്യമങ്ങളിലും മൃതദേഹത്തിന്റെ ഫോട്ടോ കണ്ടതോടെയാണ് ബന്ധുക്കള്‍ ആസ്പത്രിയില്‍ എത്തി ആളെ തിരിച്ചറിഞ്ഞത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ മയ്യത്ത് നാട്ടിലെത്തിച്ച് മുള്ളേരിയ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. നേരത്തെ കൂലിപ്പണി ചെയ്തിരുന്ന റഫീഖ് വിവിധ ദര്‍ഗ്ഗകള്‍ സന്ദര്‍ശിക്കുക പതിവായിരുന്നു. അബ്ബാസ്-ആയിഷ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: റസാഖ്, റംല.

Related Articles
Next Story
Share it