മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
മുള്ളേരിയ: ലയണ്‍സ് ക്ലബ്ബ് ഓഫ് മുള്ളേരിയയുടെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പര്‍മാരുടെ സത്യ പ്രതിജ്ഞയും പ്രൗഡ ഗംഭീരമായ ചടങ്ങില്‍ നടന്നു. മുള്ളേരിയ പൂവടുക്കയിലുള്ള കല്ല്യാണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. ഓ വി സനല്‍ മുഖ്യാതിഥിയായിരുന്നു. ലയണ്‍സ് വനിതാ വിഭാഗം ഡിസ്ട്രിക്ട് സെക്രട്ടറി സിത്താര സനല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിനോദ് മേലത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെഭരാജലക്ഷ്മി ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് […]

മുള്ളേരിയ: ലയണ്‍സ് ക്ലബ്ബ് ഓഫ് മുള്ളേരിയയുടെ 2022-23 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പര്‍മാരുടെ സത്യ പ്രതിജ്ഞയും പ്രൗഡ ഗംഭീരമായ ചടങ്ങില്‍ നടന്നു.
മുള്ളേരിയ പൂവടുക്കയിലുള്ള കല്ല്യാണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. ഓ വി സനല്‍ മുഖ്യാതിഥിയായിരുന്നു.
ലയണ്‍സ് വനിതാ വിഭാഗം ഡിസ്ട്രിക്ട് സെക്രട്ടറി സിത്താര സനല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിനോദ് മേലത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെഭരാജലക്ഷ്മി ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍മാരായ അഡ്വ. കെ വിനോദ് കുമാര്‍, പ്രശാന്ത് ജി നായര്‍, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ സുകുമാരന്‍ നായര്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. സുധീര്‍ നമ്പ്യാര്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറിമാരായ വി വേണുഗോപാലന്‍, പി. കെ. പ്രകാശ് കുമാര്‍, ഇ. വേണു ഗോപാലന്‍. കെ ശേഖരന്‍ നായര്‍, ടി. എന്‍. മോഹനന്‍, ടി ശ്രീധരന്‍ നായര്‍, മോഹനന്‍ കരിച്ചേരി പ്രസംഗിച്ചു.
പുതിയ വര്‍ഷത്തെ ഭാരവാഹികളായ കെ.ജെ വിനോ (പ്രസി.), ഷാഫി ചൂരിപ്പള്ളം, (സെക്ര.), എം മോഹനന്‍ (ട്രഷ.) എന്നിവരും വനിതാ വിഭാഗം പ്രസിഡണ്ടായി ശാരദ ശ്രീധരനും ലിയോ ക്ലബ്ബ് പ്രസിഡണ്ടായി അര്‍ജുന്‍ മേലത്തും അധികാരമേറ്റു.