മുല്ലപ്പെരിയാര്‍ കേസ് 22ലേക്ക് മാറ്റി; കേസ് പരിഗണിക്കുന്നത് വരെ റൂള്‍കര്‍വ് പ്രകാരം ജലം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് നവംബര്‍ 22ലേക്ക് മാറ്റി സുപ്രീം കോടതി. കേസ് പരിഗണിക്കുന്നത് വരെ റൂള്‍കര്‍വ് പ്രകാരം ജലം നിയന്ത്രിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് പരിഗണിക്കുന്നത് നവംബര്‍ 22 ലേക്ക് മാറ്റിയത്. മരം മുറിക്കുന്നത് സംബന്ധിച്ച് കേരളം സ്വീകരിച്ച നടപടികള്‍ തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചു. നിലവില്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുവദിക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബേബി ഡാമില്‍ മരം മുറിയ്ക്കാന്‍ […]

ന്യൂഡെല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് നവംബര്‍ 22ലേക്ക് മാറ്റി സുപ്രീം കോടതി. കേസ് പരിഗണിക്കുന്നത് വരെ റൂള്‍കര്‍വ് പ്രകാരം ജലം നിയന്ത്രിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് പരിഗണിക്കുന്നത് നവംബര്‍ 22 ലേക്ക് മാറ്റിയത്. മരം മുറിക്കുന്നത് സംബന്ധിച്ച് കേരളം സ്വീകരിച്ച നടപടികള്‍ തമിഴ്‌നാട് സുപ്രീം കോടതിയെ അറിയിച്ചു. നിലവില്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുവദിക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബേബി ഡാമില്‍ മരം മുറിയ്ക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും, അറ്റകുറ്റ പണികള്‍ നടത്തുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നവംബര്‍ ആറിന് കേരളം അനുമതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ അത് റദ്ദാക്കുകയും ചെയ്തു. ഉത്തരവ് റദ്ദാക്കിയ വിവരം കേരളം തമിഴ്നാടിനെ അറിയിച്ചരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഇക്കാര്യം അറിഞ്ഞത്. കേരളം ഇറക്കിയ ഉത്തരവിന്റെ പകര്‍പ്പും ഉത്തരവ് മരവിപ്പിച്ചതിനെ സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ പകര്‍പ്പും തമിഴ്‌നാട് സര്‍ക്കാര്‍ കോടതിക്ക് കൈമാറി. അണക്കെട്ടിലേക്കുള്ള റോഡ് നന്നാക്കാന്‍ കേരളം നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവും സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അതിനുള്ള മറുപടിയായാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം. മുല്ലപെരിയാര്‍ ഡാമില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്നത് ഇടുക്കി അണക്കെട്ടിനെയും ലക്ഷകണക്കിന് ജനങ്ങളെയും ബാധിക്കുമെന്ന കേരളത്തിന്റെ വാദം ഭാവനയാണെന്നാണ് തമിഴ്നാടിന്റെ ആരോപണം. ഇതിന് മറുപടി പറയാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു കേരളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.