മുന്നോക്കസംവരണത്തെ ചൊല്ലി യു.ഡി.എഫില്‍ ഭിന്നത; ലീഗ് നിലപാടിനെ തള്ളിപ്പറഞ്ഞ് മുല്ലപ്പള്ളി
തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതിനെ ചൊല്ലി യു.ഡി.എഫില്‍ ചേരിതിരിവ്. മുന്നോക്കസംവരണത്തെ മുസ്ലിംലീഗ് എതിര്‍ക്കുമ്പോള്‍ അനുകൂലിക്കുന്ന നിലപാടാണ് വൈകിയെങ്കിലും കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. മുന്നോക്കസംവരണത്തിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ലീഗ് നിലപാടിനെ തള്ളി യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസ് രംഗത്തുവന്നത്. മുന്നോക്കസാമ്പത്തിക സംവരണത്തോട് കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അതേ നിലപാടാണ് കേരളത്തിലെ പാര്‍ട്ടിക്കെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സി.പി.എം […]

തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതിനെ ചൊല്ലി യു.ഡി.എഫില്‍ ചേരിതിരിവ്. മുന്നോക്കസംവരണത്തെ മുസ്ലിംലീഗ് എതിര്‍ക്കുമ്പോള്‍ അനുകൂലിക്കുന്ന നിലപാടാണ് വൈകിയെങ്കിലും കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. മുന്നോക്കസംവരണത്തിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ലീഗ് നിലപാടിനെ തള്ളി യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസ് രംഗത്തുവന്നത്.
മുന്നോക്കസാമ്പത്തിക സംവരണത്തോട് കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അതേ നിലപാടാണ് കേരളത്തിലെ പാര്‍ട്ടിക്കെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ സി.പി.എം വര്‍ഗീയ ദ്രുവീകരണത്തിലൂടെ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച യു.ഡി.എഫ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കെയാണ് ഈ വിഷയത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാട് അറിയിച്ചിരിക്കുന്നത്. സാമ്പത്തിക സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ മുസ്ലിം ലീഗും എസ്.എന്‍ ഡി.പിയുമെല്ലാം ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നിലപാട് സര്‍ക്കാര്‍ തീരുമാനത്തിന് ഒപ്പമായതിനാല്‍ വിഷയത്തില്‍ ഇനി മുസ്ലിംലീഗ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Mullappally supports forward reservation