മുസ്ലിം ലീഗുമായി സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്നതായി മുല്ലപ്പള്ളി; കൂടുതല്‍ സീറ്റ് നല്‍കിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: മുസ്ലിം ലീഗുമായി സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജന ചര്‍ച്ചകള്‍ യു.ഡി.എഫില്‍ പുരോഗമിക്കുകയാണെങ്കിലും നിലവില്‍ മുസ്ലീം ലീഗുമായുള്ള സീറ്റു ചര്‍ച്ചകളാണ് നടക്കുന്നത്. ഇത്തവണ ലീഗിന് കൂടുതല്‍ സീറ്റ് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. ലീഗ് ഇത്തവണ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നല്‍ ഇതുവരെ ഔദ്യോഗിക തീരുമാനമൊന്നുമായിട്ടില്ലെന്നും അന്തിമ തീരുമാനം ഔദ്യോഗികമായി തന്നെ അറിയിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അടുത്തയാഴ്ച സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്ന് നേരത്തെ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. ബേപ്പൂര്‍, കൂത്തുപറമ്പ്, […]

തിരുവനന്തപുരം: മുസ്ലിം ലീഗുമായി സീറ്റ് വിഭജന ചര്‍ച്ച പുരോഗമിക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജന ചര്‍ച്ചകള്‍ യു.ഡി.എഫില്‍ പുരോഗമിക്കുകയാണെങ്കിലും നിലവില്‍ മുസ്ലീം ലീഗുമായുള്ള സീറ്റു ചര്‍ച്ചകളാണ് നടക്കുന്നത്.

ഇത്തവണ ലീഗിന് കൂടുതല്‍ സീറ്റ് നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. ലീഗ് ഇത്തവണ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നല്‍ ഇതുവരെ ഔദ്യോഗിക തീരുമാനമൊന്നുമായിട്ടില്ലെന്നും അന്തിമ തീരുമാനം ഔദ്യോഗികമായി തന്നെ അറിയിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അടുത്തയാഴ്ച സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്ന് നേരത്തെ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര സീറ്റുകള്‍ നല്‍കുന്നതു സംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം. ചേലക്കര സംവരണ മണ്ഡലമായതിനാല്‍ ലീഗിന് പ്രാദേശീകമായി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വരും. പൊതുസമ്മതരേയും പരിഗണിക്കാനാണ് സാധ്യത. നടന്‍ ധര്‍മ്മജനെ പരിഗണിക്കുന്ന ബാലുശ്ശേരി കോണ്‍ഗ്രസിന് നല്‍കും. കരം കുന്ദമംഗലം ലീഗെടുക്കും. പുനലൂരിന് പകരം ചടയമംഗലം ലീഗിന് നല്‍കാനുമാണ് ധാരണ.

Related Articles
Next Story
Share it