കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ പുരസ്‌കാരം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏറ്റുവാങ്ങി

പൊയിനാച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പാളിയതോടെ താന്‍ നേരത്തെ പറഞ്ഞത് ശരിയെന്ന് കാലം തെളിയിച്ചതായി കെ.പി.സി.സി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പാളിയതില്‍ വ്യക്തിപരമായി മന്ത്രിയെ വിമര്‍ശിക്കേണ്ടി വന്ന ഘട്ടത്തില്‍ അതിന് മുതിര്‍ന്നയാളാണ് താന്‍. അന്ന് പൊതുസമൂഹത്തില്‍ നിന്നും പിന്തുണ ലഭിച്ചില്ലെങ്കിലും പറഞ്ഞത് ശരിയെന്ന് കാലം തെളിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ കണക്കില്‍ കോവിഡ് മരണം ഇരുപതിനായിരത്തില്‍ […]

പൊയിനാച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പാളിയതോടെ താന്‍ നേരത്തെ പറഞ്ഞത് ശരിയെന്ന് കാലം തെളിയിച്ചതായി കെ.പി.സി.സി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പാളിയതില്‍ വ്യക്തിപരമായി മന്ത്രിയെ വിമര്‍ശിക്കേണ്ടി വന്ന ഘട്ടത്തില്‍ അതിന് മുതിര്‍ന്നയാളാണ് താന്‍. അന്ന് പൊതുസമൂഹത്തില്‍ നിന്നും പിന്തുണ ലഭിച്ചില്ലെങ്കിലും പറഞ്ഞത് ശരിയെന്ന് കാലം തെളിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ കണക്കില്‍ കോവിഡ് മരണം ഇരുപതിനായിരത്തില്‍ താഴെയാണ്. എന്നാല്‍ അതിന്റെ എത്രയോ ഇരട്ടിയാണ് മരണമെന്നാണ് ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കെന്ന് മുല്ലപ്പള്ളി പറഞ്ഞു. കര്‍ണാടക മുന്‍ മന്ത്രി ബി. രാമനാഥ റൈയാണ് ചടങ്ങ് ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിച്ചത്. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി. രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. വൈസ് പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്‍, ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസല്‍, കെ.പി.സി.സി. മുന്‍ ജന. സെക്രട്ടറി കെ.പി. കുഞ്ഞികണ്ണന്‍, കെ.പി.സി.സി. സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, എം. അസൈനാര്‍, മുന്‍ ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട്, കെ.വി. ഗംഗാധരന്‍, കെ. മൊയ്തീന്‍കുട്ടി ഹാജി, വി.ആര്‍. വിദ്യാസാഗര്‍, എം.സി. പ്രഭാകരന്‍, ഗീതാകൃഷ്ണന്‍, പി.വി. സുരേഷ്, എ. വാസുദേവന്‍, സുകുമാരന്‍ പൂച്ചക്കാട്, രവീന്ദ്രന്‍ കരിച്ചേരി, എം.പി. എം. ഷാഫി, ശ്രീകല പുല്ലൂര്‍, എം.കെ. അനൂപ് കല്യോട്ട്, ദിവാകരന്‍ പാറത്തോട്, ചന്തുക്കുട്ടി പൊഴുതല, പി. രഞ്ജിത്ത് പ്രസംഗിച്ചു.

Related Articles
Next Story
Share it