കുമ്മനത്തെ നേരിടാന്‍ ഉമ്മന്‍ ചാണ്ടി നേമത്തേക്കോ? ഏത് സീറ്റിലും വിജയിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏത് സീറ്റില്‍ മത്സരിച്ചാലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്തകളെ തള്ളി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയതിനു പിന്നാലെയാണ് മുല്ലപ്പള്ളി ഇക്കാര്യം വീണ്ടും സൂചിപ്പിച്ചത്. തങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബിജെപിയുടെ വെല്ലുവിളി ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുമെങ്കില്‍ ഏറ്റെടുക്കട്ടെ. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. അത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അദേഹം മടിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ ഇപ്പോള്‍ അദേഹം ഏറ്റെടുക്കേണ്ട കാര്യമില്ല. അദേഹം പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്നാണ് […]

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏത് സീറ്റില്‍ മത്സരിച്ചാലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്തകളെ തള്ളി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയതിനു പിന്നാലെയാണ് മുല്ലപ്പള്ളി ഇക്കാര്യം വീണ്ടും സൂചിപ്പിച്ചത്.

തങ്ങളുടെ ഗുജറാത്താണ് നേമം എന്ന ബിജെപിയുടെ വെല്ലുവിളി ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കുമെങ്കില്‍ ഏറ്റെടുക്കട്ടെ. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല. അത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അദേഹം മടിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ ഇപ്പോള്‍ അദേഹം ഏറ്റെടുക്കേണ്ട കാര്യമില്ല. അദേഹം പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്നാണ് ഇപ്പോഴത്തെ അഭിപ്രായം. മുല്ലപ്പള്ളി പറഞ്ഞു.

കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന ബിജെപി സിറ്റിംഗ് സീറ്റായ നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുതുപ്പള്ളിയില്‍ നിന്ന് മാറി മറ്റൊരു സ്ഥലത്ത് മത്സരിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it