മുല്ലപ്പെരിയാര്‍ തുറന്നുവിടുന്നതിനെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിലും മറ്റും തുറന്നുവിടുന്ന തമിഴ്‌നാട് നടപടിക്കെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. അണക്കെട്ടുമായി ബന്ധപ്പെട്ട മറ്റ് ഹരജികള്‍ക്കൊപ്പം ഇതും പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റു ഹരജികള്‍ പരിഗണിക്കുന്നത്. അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്‌നാടിനെ വിലക്കുക, സ്പില്‍വേ […]

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിലും മറ്റും തുറന്നുവിടുന്ന തമിഴ്‌നാട് നടപടിക്കെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. അണക്കെട്ടുമായി ബന്ധപ്പെട്ട മറ്റ് ഹരജികള്‍ക്കൊപ്പം ഇതും പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസ് എ.എം. ഖന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റു ഹരജികള്‍ പരിഗണിക്കുന്നത്. അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്‌നാടിനെ വിലക്കുക, സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിലും, ഒഴുക്കേണ്ട വെള്ളത്തിന്റെ അളവിലും തീരുമാനമെടുക്കാന്‍ കേരള, തമിഴ്‌നാട് പ്രതിനിധികള്‍ അടങ്ങിയ സംയുക്ത സാങ്കേതിക ഓണ്‍ സൈറ്റ് സമിതി രൂപവല്‍ക്കരിക്കുക എന്നീ ആവശ്യങ്ങളാണ് കേരളം അപേക്ഷയിലുന്നയിച്ചിരിക്കുന്നത്.

Related Articles
Next Story
Share it