നികുതി സ്വീകരിക്കാന്‍ കൈക്കൂലി വാങ്ങിയ മുളിയാര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് റിമാണ്ടില്‍; വില്ലേജ് ഓഫീസര്‍ക്കെതിരെയും കേസ്
മുളിയാര്‍: സ്ഥലത്തിന്റെ നികുതി സ്വീകരിക്കാന്‍ കൈക്കൂലി വാങ്ങിയ മുളിയാര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ചട്ടഞ്ചാല്‍ സ്വദേശി ടി. രാഘവനെ കോഴിക്കോട് വിജിലന്‍സ് കോടതി റിമാണ്ട് ചെയ്ത് തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് രാഘവനെ വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. ബാലനടുക്കം സ്വദേശിയായ ബി. അഷ്റഫിനോടാണ് രാഘവന്‍ 2500 രൂപ കൈക്കൂലി വാങ്ങിയത്. അഷ്റഫിന്റെ അഞ്ചരസെന്റ് ഭൂമിക്ക് നാലുവര്‍ഷമായി നികുതി അടച്ചിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ അഷ്റഫ് അപേക്ഷ നല്‍കിയപ്പോള്‍ […]

മുളിയാര്‍: സ്ഥലത്തിന്റെ നികുതി സ്വീകരിക്കാന്‍ കൈക്കൂലി വാങ്ങിയ മുളിയാര്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ചട്ടഞ്ചാല്‍ സ്വദേശി ടി. രാഘവനെ കോഴിക്കോട് വിജിലന്‍സ് കോടതി റിമാണ്ട് ചെയ്ത് തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് രാഘവനെ വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. ബാലനടുക്കം സ്വദേശിയായ ബി. അഷ്റഫിനോടാണ് രാഘവന്‍ 2500 രൂപ കൈക്കൂലി വാങ്ങിയത്. അഷ്റഫിന്റെ അഞ്ചരസെന്റ് ഭൂമിക്ക് നാലുവര്‍ഷമായി നികുതി അടച്ചിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ അഷ്റഫ് അപേക്ഷ നല്‍കിയപ്പോള്‍ സ്ഥലത്തിന്റെ രേഖകളും കഴിഞ്ഞ 30 വര്‍ഷത്തെ ബാധ്യതാ സര്‍ട്ടിഫിക്കറ്റും സ്‌കെച്ചും കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. ഇതുസംബന്ധിച്ച രേഖകളുമായി നിരവധി തവണ വില്ലേജ് ഓഫീസില്‍ പോയെങ്കിലും നികുതി സ്വീകരിക്കാതെ തിരിച്ചയക്കുകയായിരുന്നു. ഒക്ടോബര്‍ 15ന് വീണ്ടും ഓഫീസിലെത്തിയപ്പോള്‍ അപേക്ഷ കാണാനില്ലെന്നും വീണ്ടും അപേക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു. രണ്ടാമതും അപേക്ഷ നല്‍കിയെങ്കിലും നികുതി സ്വീകരിക്കണമെങ്കില്‍ 5000 രൂപ നല്‍കണമെന്നായിരുന്നു വില്ലേജ് അസിസ്റ്റന്റിന്റെ പ്രതികരണം. ഇത്രയും തുക കയ്യിലില്ലെന്ന് പറഞ്ഞപ്പോള്‍ 2500 രൂപ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. ഇതോടെ അഷ്റഫ് വിജിലന്‍സിനെ പരാതി അറിയിച്ചു. പണം നല്‍കാമെന്ന് അഷ്റഫ് സമ്മതിച്ചതോടെ വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിച്ചു. പണം കീശയിലിട്ട് ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് വിജിലന്‍സ് കയ്യോടെ പിടികൂടിയത്. വില്ലേജ് ഓഫീസര്‍ക്ക് നല്‍കാനാണെന്ന് പറഞ്ഞാണ് രാഘവന്‍ പണം ആവശ്യപ്പെട്ടതെന്ന് അഷ്റഫ് പരാതിയില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ എറണാകുളം സ്വദേശി ജെ.എല്‍ ജ്യൂഡിനെതിരെ വിജിലന്‍സ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തി വില്ലേജ് ഓഫീസര്‍ പ്രതിയാണെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യുമെന്നും ഇല്ലെങ്കില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി. സി.ഐ സിബി തോമസ്, എസ്.ഐ. ഈശ്വരന്‍ നമ്പൂതിരി, എ.എസ്.ഐമാരായ കെ. രാധാകൃഷ്ണന്‍, വി.എം മധുസൂദനന്‍, പി.വി. സതീഷ്, വി.ടി. സുഭാഷ്ചന്ദ്രന്‍, പ്രിയ കെ നായര്‍, എസ്.സി.പി.ഒമാരായ രഞ്ജിത്കുമാര്‍, കെ.വി ബിജു, കെ പ്രമോദ്കുമാര്‍, വി.എം പ്രദീപന്‍, സന്തോഷ്, കെ.വി ജയന്‍ തുടങ്ങിയവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.