മുലായംസിംഗ് യാദവ് അന്തരിച്ചു; സംസ്‌കാരം നാളെ ഉച്ചയ്ക്ക് ജന്മഗ്രാമമായ സായ്ഫായില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍മാരില്‍ ഒരാളും സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ നിര്‍ണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ് ചരിത്രത്തിലേക്ക് മായുന്നത്. ശ്വാസ തടസ്സവും വൃക്കകളുടെ തകരാറും മൂലം ഏറെ നാളായി ഗുഡ്ഗാവിലെ മേദാന്ത ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ച് ഇന്ന് രാവിലെയാണ് കണ്ണടച്ചത്.രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്നു മുലായംസിംഗ് യാദവ്. മൂന്ന് തവണ യു.പി മുഖ്യമന്ത്രിയായിട്ടുണ്ട്. ഹിന്ദി ഹൃദയ […]

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍മാരില്‍ ഒരാളും സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഒരുകാലത്ത് ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ നിര്‍ണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ് ചരിത്രത്തിലേക്ക് മായുന്നത്. ശ്വാസ തടസ്സവും വൃക്കകളുടെ തകരാറും മൂലം ഏറെ നാളായി ഗുഡ്ഗാവിലെ മേദാന്ത ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ച് ഇന്ന് രാവിലെയാണ് കണ്ണടച്ചത്.
രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്നു മുലായംസിംഗ് യാദവ്. മൂന്ന് തവണ യു.പി മുഖ്യമന്ത്രിയായിട്ടുണ്ട്. ഹിന്ദി ഹൃദയ ഭൂമിയുടെ നേതാജിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 1996ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചു.
ഇറ്റാവയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്റെ സംഭവ ബഹുലമായ പ്രയാണം.
മുലായം സിങ് യാദവിന്റെ സംസ്‌കാര ചടങ്ങുകള്‍ ജന്മഗ്രാമമായ സായ്ഫായില്‍ നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.