മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി, കൂടുതല്‍ പേര് മടങ്ങിയെത്തുമെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത: പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. ഒരുപാട് നാളായി ഉയര്‍ന്നുകേട്ട അഭ്യൂഹങ്ങള്‍ക്ക് അന്ത്യമിട്ടാണ് മടങ്ങിവരവ്. തൃണമൂല്‍ ഭവനിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയെ ശേഷമാണ് പഴയ പാര്‍ട്ടിയിലേക്ക് മടങ്ങുന്നതായി പ്രഖ്യാപിച്ചത്. 2017ല്‍ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുകുള്‍ റോയ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എ ആവുകയും ചെയ്തിരുന്നു. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്ന അദ്ദേഹം ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂലിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുകുള്‍ […]

കൊല്‍ക്കത്ത: പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. ഒരുപാട് നാളായി ഉയര്‍ന്നുകേട്ട അഭ്യൂഹങ്ങള്‍ക്ക് അന്ത്യമിട്ടാണ് മടങ്ങിവരവ്. തൃണമൂല്‍ ഭവനിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയെ ശേഷമാണ് പഴയ പാര്‍ട്ടിയിലേക്ക് മടങ്ങുന്നതായി പ്രഖ്യാപിച്ചത്.
2017ല്‍ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുകുള്‍ റോയ് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എ ആവുകയും ചെയ്തിരുന്നു. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്ന അദ്ദേഹം ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂലിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മുകുള്‍ റോയ് തിരിച്ചെത്തിയെന്നും കൂടുതല്‍ പേര് പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുമെന്നും മമത പ്രതികരിച്ചു. മറ്റുള്ളവരെ പോലെ അയാള്‍ വഞ്ചകനല്ലെന്നും മമത പറഞ്ഞു. പഴയ സഹപ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബംഗാളിലേയും ഇന്ത്യയിലേയും ഒരേ ഒരു നേതാവ് മമതയാണെന്നും മുകുള്‍ റോയ് പറഞ്ഞു.