മുക്രി ഇബ്രാഹിം ഹാജി അന്തരിച്ചു

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ട്രഷററും മഹല്ല് ജമാഅത്ത് പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി അംഗവും ദഖീറത്തുല്‍ ഉഖ്‌റാ സംഘം ട്രഷററുമായ തളങ്കര പഴയ ഇസ്ലാമിയ ഫാക്ടറിക്ക് സമീപത്തെ മുക്രി ഇബ്രാഹിം ഹാജി (71) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖം കാരണം കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. മത സംഘടനാ രംഗങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന മുക്രി ഇബ്രാഹിം ഹാജി ദീര്‍ഘകാലം മുംബൈ കേന്ദ്രീകരിച്ച് […]

കാസര്‍കോട്: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ട്രഷററും മഹല്ല് ജമാഅത്ത് പ്രസിഡണ്ടും കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ഉപാധ്യക്ഷനും ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി അംഗവും ദഖീറത്തുല്‍ ഉഖ്‌റാ സംഘം ട്രഷററുമായ തളങ്കര പഴയ ഇസ്ലാമിയ ഫാക്ടറിക്ക് സമീപത്തെ മുക്രി ഇബ്രാഹിം ഹാജി (71) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖം കാരണം കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. മത സംഘടനാ രംഗങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന മുക്രി ഇബ്രാഹിം ഹാജി ദീര്‍ഘകാലം മുംബൈ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിയിരുന്നു. മുംബൈയിലെ ടിപ്പുസുല്‍ത്താന്‍ ഹോട്ടല്‍ ഉടമയായിരുന്നു. ജീവകാരുണ്യ രംഗങ്ങളിലും സജീവമായിരുന്നു.
ഭാര്യമാര്‍: ഖദീജ, ഫാത്തിമ, നസീമ. മക്കള്‍: നൗഷാദ്, അബ്ദുല്‍ ഖാദര്‍, ഹബീബ്, ഫൈസല്‍, സലീം, അജൂബ, മഹദി, സുമയ്യ, ശാഹിന, ഹസീന, ഫസീല, റുബീന.
മയ്യത്ത് വൈകിട്ട് മാലിക് ദീനാര്‍ വലിയ ജുമുഅ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Related Articles
Next Story
Share it