മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ കാര്‍ കണ്ടെത്തി; കുറിപ്പ് കണ്ടെത്തി

മുംബൈ: റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കാറില്‍ നിന്ന് കൂട്ടി യോജിപ്പിക്കാത്ത നിലയിലുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. വാഹനം സ്ഥലത്തു നിന്ന് മാറ്റാതെ കടന്നതോടെ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കുകയായിരുന്നു. പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. പരിശോധനയില്‍ കൂട്ടിയോജിപ്പിക്കാത്ത നിലയിലുള്ള 20 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തി. 125 ഗ്രാം ആണ് […]

മുംബൈ: റിലയന്‍സ് ഉടമ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കാറില്‍ നിന്ന് കൂട്ടി യോജിപ്പിക്കാത്ത നിലയിലുള്ള ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. വാഹനം സ്ഥലത്തു നിന്ന് മാറ്റാതെ കടന്നതോടെ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കുകയായിരുന്നു.

പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. പരിശോധനയില്‍ കൂട്ടിയോജിപ്പിക്കാത്ത നിലയിലുള്ള 20 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തി. 125 ഗ്രാം ആണ് ഒരോന്നിന്റെയും തൂക്കം. അതേസമയം കാറില്‍ നിന്ന് ഒരു കുറിപ്പും കണ്ടെത്തിയിരുന്നു. ഇപ്രാവശ്യം ഇവ കൂട്ടി യോജിപ്പിക്കനായില്ല, അടുത്ത തവണ ചെയ്തിരിക്കും എന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

മുകേഷ് അംബാനിയെയും ഭാര്യ നിത അംബാനിയെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കുറിപ്പ്. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചതായിരുന്നു വാഹനം. കാറില്‍ നിന്ന് വേറെയും നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. മുംബൈയിലെ വിക്ടോലിയില്‍ നിന്ന് കുറച്ച് നാള്‍ മുമ്പ് മോഷ്ടിക്കപ്പെട്ട കാറാണിതെന്ന് പൊലീസ് കണ്ടെത്തി. വാഹനം ഉപേക്ഷിച്ചയാളെ കണ്ടെത്തുന്നതിനായി സമീപത്തുള്ള സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

Related Articles
Next Story
Share it