മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്ഫോടക വസ്തു നിറച്ച കാര്‍; കേസ് എന്‍ ഐ എയ്ക്ക് വിട്ടു

മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കളുമായി കാര്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം എന്‍ ഐ എയ്ക്ക് വിട്ടു. കേന്ദ ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. നിലവില്‍ എ.ടി.എസും, മഹാരാഷ്ട്ര ക്രൈംബ്രാഞ്ചിനുമാണ് അന്വേഷണ ചുമതല. വധശ്രമം, ഗൂഡാലോചന വകുപ്പുകള്‍ ചേര്‍ത്ത് എ.ടി.എസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കാറിന്റെ ഉടമ മന്‍സുഖ് ഹിരണിനെ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. നേരത്തെ അംബാനി ബോംബ് […]

മുംബൈ: റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്ഫോടക വസ്തുക്കളുമായി കാര്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം എന്‍ ഐ എയ്ക്ക് വിട്ടു. കേന്ദ ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. നിലവില്‍ എ.ടി.എസും, മഹാരാഷ്ട്ര ക്രൈംബ്രാഞ്ചിനുമാണ് അന്വേഷണ ചുമതല. വധശ്രമം, ഗൂഡാലോചന വകുപ്പുകള്‍ ചേര്‍ത്ത് എ.ടി.എസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കാറിന്റെ ഉടമ മന്‍സുഖ് ഹിരണിനെ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. നേരത്തെ അംബാനി ബോംബ് കേസ് എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന ദേവേന്ദ്ര ഫട്നാവിസ് ആവശ്യപ്പെട്ടിരുന്നു.

Related Articles
Next Story
Share it