'മുകയ ബോവി സമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തണം'

നെല്ലിക്കുന്ന്: മുകയ ബോവി സമുദായ സഭയുടെ പതിനാറാമത് വാര്‍ഷിക സമ്മേളനവും പുതിയ സഭാ മന്ദിരത്തിന്റെ ഉദ്ഘാടനവും നെല്ലിക്കുന്നില്‍ നടന്നു.സഭാമന്ദിരത്തിന്റെ ഉദ്ഘാടനവും വാര്‍ഷിക സമ്മേളനവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ആനന്ദ കൊട്ടൂര്‍ അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ആചാര സ്ഥാനികരെ എം.പി പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് എം.എല്‍.എ ഉപഹാരം സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ.വി.എം. […]

നെല്ലിക്കുന്ന്: മുകയ ബോവി സമുദായ സഭയുടെ പതിനാറാമത് വാര്‍ഷിക സമ്മേളനവും പുതിയ സഭാ മന്ദിരത്തിന്റെ ഉദ്ഘാടനവും നെല്ലിക്കുന്നില്‍ നടന്നു.
സഭാമന്ദിരത്തിന്റെ ഉദ്ഘാടനവും വാര്‍ഷിക സമ്മേളനവും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ആനന്ദ കൊട്ടൂര്‍ അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആചാര സ്ഥാനികരെ എം.പി പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് എം.എല്‍.എ ഉപഹാരം സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ.വി.എം. മുനീര്‍, രവീഷ തന്ത്രി കുണ്ടാര്‍, ആനന്ദവല്ലി, ശ്രീലത ടീച്ചര്‍, വാണി ഉച്ചില്‍, യശോദ വട്ടപ്പാടി, യു.എസ്. ബാലന്‍, മുരളി, രാജു ഉച്ചില്‍, മൂത്തല്‍ കണ്ണന്‍ കോയങ്കര കൃഷ്ണപ്പങ്കര എന്നിവര്‍ സംസാരിച്ചു. മാധവന്‍ കൊക്കോട് സ്വാഗതവും രവീന്ദ്രന്‍ കൊക്കോട്ട് നന്ദിയും പറഞ്ഞു. വനിതാ സമ്മേളനത്തില്‍ ശാലിനി കൃഷ്ണ അധ്യക്ഷത വഹിച്ചു. രജിത നീലേശ്വരം നന്ദി പറഞ്ഞു.

Related Articles
Next Story
Share it