മുജീബ് പട്‌ളയുടെ 'സ്റ്റാര്‍ട്ട് ഫ്രം യു' പ്രകാശനം ചെയ്തു

കാസര്‍കോട്: കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്‌ലയുടെ കരിയര്‍ സെല്‍ഫ് ഹെല്‍പ് പുസ്തകമായ 'സ്റ്റാര്‍ട്ട് ഫ്രം യു' പ്രകാശനം ചെയ്തു. ആമസോണ്‍ പ്ലാറ്റ് ഫോമിലാണ് പുസ്തക പ്രകാശനം നടന്നത്. പഠന രംഗത്തും കരിയര്‍ മേഖലകളിലും ഒരുപോലെ സാധ്യതകള്‍ നല്‍കുന്ന 6 സ്വയം സഹായികളെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ മുജീബ് പട്‌ല. എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റും കരിയര്‍ ട്രെയിനറുമായ മുജീബ്, കരിയര്‍ യാത്രയില്‍ കുട്ടികളും ഉദ്യോഗാര്‍ത്ഥികളും നേരിടുന്ന വെല്ലുവിളികളേയും പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. കാര്‍ട്ടൂണ്‍ ചിത്രീകരണ ശൈലിയില്‍ ചുരുങ്ങിയ വാക്കുകളില്‍ കൂടിയാണ് ആശയങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. […]

കാസര്‍കോട്: കാര്‍ട്ടൂണിസ്റ്റ് മുജീബ് പട്‌ലയുടെ കരിയര്‍ സെല്‍ഫ് ഹെല്‍പ് പുസ്തകമായ 'സ്റ്റാര്‍ട്ട് ഫ്രം യു' പ്രകാശനം ചെയ്തു. ആമസോണ്‍ പ്ലാറ്റ് ഫോമിലാണ് പുസ്തക പ്രകാശനം നടന്നത്. പഠന രംഗത്തും കരിയര്‍ മേഖലകളിലും ഒരുപോലെ സാധ്യതകള്‍ നല്‍കുന്ന 6 സ്വയം സഹായികളെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ മുജീബ് പട്‌ല. എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റും കരിയര്‍ ട്രെയിനറുമായ മുജീബ്, കരിയര്‍ യാത്രയില്‍ കുട്ടികളും ഉദ്യോഗാര്‍ത്ഥികളും നേരിടുന്ന വെല്ലുവിളികളേയും പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. കാര്‍ട്ടൂണ്‍ ചിത്രീകരണ ശൈലിയില്‍ ചുരുങ്ങിയ വാക്കുകളില്‍ കൂടിയാണ് ആശയങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്. മുജീബ് തന്നെയാണ് ചിത്രങ്ങളും തയ്യാറാക്കിയിട്ടുള്ളത്. ആമസോണ്‍ ആപ്പ് വഴി പുസ്തകം വാങ്ങാവുന്നതാണ്.

Related Articles
Next Story
Share it