ജീവകാരുണ്യ രംഗത്ത് മുഹിമ്മാത്തിന്റെ സേവനം വേറിട്ടത്- മന്ത്രി ദേവര്‍കോവില്‍

പുത്തിഗെ: സര്‍ക്കാറിന്റെ വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സന്നദ്ധ സംഘടനകള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്നതായി തുറമുഖം-മ്യൂസിയം വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു. പുത്തിഗെ മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. എ.കെ.എം അഷ്‌റഫ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ബി.എസ്. അബ്ദുല്ലകുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. മന്ത്രിക്കും എം.എല്‍. എയ്ക്കുമുള്ള ഉപഹാരം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി എന്നിവര്‍ നല്‍കി. സയ്യിദ് ത്വാഹിറുല്‍ […]

പുത്തിഗെ: സര്‍ക്കാറിന്റെ വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സന്നദ്ധ സംഘടനകള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്നതായി തുറമുഖം-മ്യൂസിയം വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍ പറഞ്ഞു. പുത്തിഗെ മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. എ.കെ.എം അഷ്‌റഫ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ബി.എസ്. അബ്ദുല്ലകുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. മന്ത്രിക്കും എം.എല്‍. എയ്ക്കുമുള്ള ഉപഹാരം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി എന്നിവര്‍ നല്‍കി. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഓര്‍മ്മ പുസ്തകം പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ മന്ത്രിക്ക് നല്‍കി. സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഹാജി അമീറലി ചൂരി, എം.എ ലത്തീഫ്, മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, പാലാക്ഷ റൈ, മജീദ് പളളം, സി. എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, എം. അന്തുഞ്ഞി മൊഗര്‍, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it