മുഹിമ്മാത്ത് വുമണ്‍സ് അക്കാദമിക്ക് കാന്തപുരം കുറ്റിയടിച്ചു

പുത്തിഗെ: മുഹിമ്മാത്തിന് കീഴിലുള്ള വുമണ്‍സ് അക്കാദമി, സേഫ് ഹോം, ഖുര്‍ആന്‍ പഠന കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്കുള്ള പുതിയ കെട്ടിടത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കുറ്റിയടിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി ആമുഖ പ്രഭാഷണം നടത്തി. സി.ഐ അമീറലി ചൂരി, എം.അന്തുഞ്ഞി മൊഗര്‍, സയ്യിദ് മുഹമ്മദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഐദറൂസി കില്ലൂര്‍ തങ്ങള്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സലാഹ്, സയ്യിദ് […]

പുത്തിഗെ: മുഹിമ്മാത്തിന് കീഴിലുള്ള വുമണ്‍സ് അക്കാദമി, സേഫ് ഹോം, ഖുര്‍ആന്‍ പഠന കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്കുള്ള പുതിയ കെട്ടിടത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കുറ്റിയടിച്ചു.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി ആമുഖ പ്രഭാഷണം നടത്തി.
സി.ഐ അമീറലി ചൂരി, എം.അന്തുഞ്ഞി മൊഗര്‍, സയ്യിദ് മുഹമ്മദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ഐദറൂസി കില്ലൂര്‍ തങ്ങള്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സലാഹ്, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, കന്തല്‍ സൂപ്പി മദനി, എം.പി അബ്ദുല്ല ഫൈസി നെക്രാജെ, ടി.എച്ച് അബൂബക്കര്‍ ബാഡൂര്‍, സുല്‍ത്താന്‍ മഹ്മൂദ് പടല്‍ അബ്ദുല്‍ റഹ്മാന്‍ കട്ടനട്ക്ക സംബന്ധിച്ചു.
ഓഡിഷ്യയില്‍ നടന്ന എസ്.എസ്.എഫ് ദേശീയ തര്‍ത്തീല്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മുഹിമ്മാത്ത് വിദ്യാര്‍ത്ഥികളായ ഹാഫിള് മിന്‍ഹാജ്, ഹാഫിള്‍ നിസാമുദ്ദീന്‍ എന്നിവര്‍ക്കുള്ള അവാര്‍ഡും, വിശുദ്ധ റമദാന്‍ ഒന്ന് മുതല്‍ മുപ്പത് വരെ നടന്ന പ്രബന്ധ രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രസീന്‍ കാട്ടിപ്പാറക്കുള്ള സ്വര്‍ണ്ണ പതക്കവും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ വിതരണം ചെയ്തു.

Related Articles
Next Story
Share it