അടിസ്ഥാന സൗകര്യ വികസനത്തിന് 5കോടിയുടെ കര്‍മ പദ്ധതിയുമായി മുഹിമ്മാത്ത്

പുത്തിഗെ: മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന മുഹിമ്മാത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ച് കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. 'വളരുന്ന മുഹിമ്മാത്തിന് സന്തോഷ പൂര്‍വ്വം' എന്ന പേരില്‍ ഒരു ലക്ഷം ആളുകളില്‍ നിന്ന് 500 രൂപ ചാലഞ്ചിലൂടെ ഫണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം. സ്വീറ്റ് വാട്ടര്‍ പ്രൊജക്റ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെന്‍ട്രലൈസ് ഐജീനിക് കിച്ചണ്‍, സോളാര്‍ കം പവര്‍ ഹൗസ് എന്നീ നാല് പദ്ധതികകളാണ് പ്രഥമ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനവും ചലഞ്ച് ഉദ്ഘാടനവും പ്രസിഡണ്ട് കാന്തപുരം എ.പി […]

പുത്തിഗെ: മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന മുഹിമ്മാത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ച് കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. 'വളരുന്ന മുഹിമ്മാത്തിന് സന്തോഷ പൂര്‍വ്വം' എന്ന പേരില്‍ ഒരു ലക്ഷം ആളുകളില്‍ നിന്ന് 500 രൂപ ചാലഞ്ചിലൂടെ ഫണ്ട് സമാഹരിക്കുകയാണ് ലക്ഷ്യം. സ്വീറ്റ് വാട്ടര്‍ പ്രൊജക്റ്റ്, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, സെന്‍ട്രലൈസ് ഐജീനിക് കിച്ചണ്‍, സോളാര്‍ കം പവര്‍ ഹൗസ് എന്നീ നാല് പദ്ധതികകളാണ് പ്രഥമ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനവും ചലഞ്ച് ഉദ്ഘാടനവും പ്രസിഡണ്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഏറ്റുവാങ്ങി. ഹിജ്‌റ പുതു വത്സര ദിനത്തില്‍ തുടങ്ങി മുഹറം പത്തിന് ഒന്നാം ഘട്ട സമാഹരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. മുഹിമ്മാത്ത് വൈസ് പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുനീര്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ പദ്ധതി അവതരിപ്പിച്ചു.
സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, പി.ബി ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it